SignIn
Kerala Kaumudi Online
Saturday, 20 April 2024 3.20 AM IST

ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ പണം നൽകാത്തത് അനീതി: ജോണി നെല്ലൂർ

onakit
ചാലക്കുടി മേഖലയിലെ റേഷൻ വ്യാപാരികൾക്ക് അസോസിയേഷൻ നൽകുന്ന ഓണക്കിറ്റുകളു‌ടെ ഉൽഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‌റ് വേണു കണ്ഠരുമഠത്തിൽ നിർവ്വഹിക്കുന്നു ോ

ചാലക്കുടി: ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നതിന് റേഷൻ വ്യാപാരികൾക്ക് ഒരുവർഷമായിട്ടും കരാർ പ്രകാരമുള്ള പണം നൽകാത്ത സർക്കാർ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ. അസോസിയേഷൻ ചാലക്കുടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്ക് നൽകുന്ന ഓണക്കിറ്റ്, ധനസഹായം എന്നിവയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. കിറ്റുകളുടെ ശേഖരണത്തിനും സംഭരണത്തിനുമെല്ലാം പണം ചെലവഴിക്കുന്ന ഭക്ഷ്യ വകുപ്പ്, ഇത്രയുംകാലം ഇവ പരാതികളില്ലാതെ വിതരണം ചെയ്ത റേഷൻ വ്യാപാരികളെ അവഗണിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് ജോണി നെല്ലൂർ പറഞ്ഞു. ധനസഹായം ജോണി നെല്ലൂരും ഓണക്കിറ്റുകൾ ചാലക്കുടി പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമടത്തിലും കൈമാറി. താലൂക്ക് കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി.ഡി പോൾ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ.കെ പങ്കജാക്ഷൻ,വൈസ് പ്രസിഡന്റ് എം.കെ സുനിൽ, ജിന്നിഫ്രാൻസിസ്, കെ.കെ അനിൽ കുമാർ, ബെൻസൺ കണ്ണൂക്കാടൻ, ജോബി നെല്ലിശേരി എന്നിവർ പ്രസംഗിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.