SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.53 AM IST

ചാലക്കുടി നഗരസഭയിൽ കെട്ടിട നികുതി ഇനിമുതൽ ഓൺലൈൻ

tax
ചാലക്കുടി നഗരസഭയിൽ നടപ്പിലാക്കിയ കെട്ടിട നികുതി ഓൺ ലൈനിൽ അടക്കൽ സംവിധാനം ചെയർമാൻ വി.ഒ.പൈലപ്പൻ ഉൽഘാടനം ചെയ്യുന്നു

ചാലക്കുടി: നഗരസഭയിൽ കെട്ടിട നികുതി ഓൺലൈൻ മഖേനെ അടയ്ക്കുന്ന സംവിധാനം നിലവിൽ വന്നു. നികുതി പരിഷ്‌ക്കരണത്തിന്റെ ഭാഗമായി 2013 ൽ ആരംഭിച്ചതാണ് ഓൺലൈൻ വഴി കെട്ടിടനികുതി അടയ്ക്കാനുള്ള പരിശ്രമം. മുഴുവൻ കെട്ടിടങ്ങളുടെയും അളവ്, ഉടമയെ സംബന്ധിച്ച വിവരങ്ങൾ, റോഡിന്റെ അളവ്, 2013 മുതൽ അടച്ച തുക എന്നിവയുടെ വിശദാംശങ്ങൾ കമ്പ്യൂട്ടർ വഴി എൻട്രി ചെയ്താണ് ഓൺലൈനിൽ നികുതി അടയ്ക്കാൻ സൗകര്യം ഒരുക്കിയത്. കെട്ടിടനികുതി മാത്രമെ ഓൺലൈനിൽ അടയ്ക്കാനാകൂ. മറ്റ് നികുതികൾ കൂടി ഇതിൽ ഉൾപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ട്. ചെയർമാൻ വി.ഒ പൈലപ്പൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അദ്ധ്യക്ഷയായ സിന്ധു ലോജു ആദ്യമായി നികുതിയടച്ചു. സെക്രട്ടറി എം.എസ് ആകാശ് പദ്ധതി വിശദീകരിച്ചു. കൗൺസിലർമാരായ അഡ്വ.ബിജു എസ്്്. ചിറയത്ത്, റോസി ലാസർ, റവന്യൂ ഇൻസ്‌പെക്ടർ ജോജു പോൾ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.