SignIn
Kerala Kaumudi Online
Monday, 20 September 2021 4.52 PM IST

മന്ത്രിമാരുടെ രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രിക്ക് പേടി: കെ.സുരേന്ദ്രൻ

k-surendran-

തിരുവനന്തപുരം: ആരോപണ വിധേയരായ മന്ത്രിമാരെ രാജിവയ്ക്കാൻ മുഖ്യമന്ത്രി അനുവദിക്കാത്തത് തനിക്കും സ്ഥാനമൊഴിയേണ്ടിവരുമെന്ന പേടികൊണ്ടാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.

ലാവ്‌ലിന് പുറമേ, സ്വർണക്കടത്ത്, ഡോളർക്കടത്ത് കേസുകളിലും കുന്തമുന തനിക്ക് നേരെയാണെന്ന് മുഖ്യമന്ത്രിക്ക് ബോധ്യമുണ്ട്.

നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ നേരിടേണ്ടിവരുന്ന മന്ത്രി വി.ശിവൻകുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഡോളർ കടത്താൻ സഹായിച്ചുവെന്ന പ്രതി സ്വപ്നാ സുരേഷിന്റെ മൊഴി ഗൗരവതരമാണ്. പ്രോട്ടോകോൾ ലംഘിച്ച് വിദേശ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെന്ന ആരോപണവും അദ്ദേഹം നേരിടുകയാണ്. അതുകൊണ്ടാണ് അദ്ദേഹം മന്ത്രിമാരുടെ രാജി ആവശ്യപ്പെടാത്തത്. സംസ്ഥാനത്ത് മന്ത്രിമാർ തന്നെ നിയമംലംഘിക്കുകയാണ്.

വീണാജോർജ് ആരോഗ്യമന്ത്രിയായശേഷം കേരളം വലിയ ദുരന്തത്തിലേക്കാണ് പോവുന്നത്. ലോകാരോഗ്യ സംഘടനയുടെയും ഐ.സി.എം.ആറിന്റെയും മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയതാണ് സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം തകരാൻ കാരണം. ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി, വക്താവ് നാരായണൻ നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു. മന്ത്രിമാരുടെ രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രിക്ക് പേടിയെന്ന് കെ.സുരേന്ദ്രൻ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: K SURENDRAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.