SignIn
Kerala Kaumudi Online
Saturday, 20 April 2024 9.47 AM IST

വാക്സിൻ വിതരണത്തിൽ അപാകത: ബി.ജെ.പി കൗൺസിലർമാരുടെ ധർണ

bjp
ബി.​ജെ.​പി​ ​കൗ​ൺ​സി​ല​ർ​മാ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഓ​ഫീ​സി​ന് ​മു​ന്നി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​ധ​ർ​ണ​ ​പാ​ർ​ട്ടി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് അ​ഡ്വ.​വി.​കെ​ ​സ​ജീ​വ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു

കോഴിക്കോട് : കൊവിഡ് വാക്സിൻ വിതരണത്തിലെ അപാകത പരിഹരിക്കാത്തതിനെതിരെ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ബി.ജെ.പി കൗൺസിലർമാരുടെ നേതൃത്വത്തിൽ ധർണ നടത്തി.

പാർട്ടി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ സമരം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാൻ സൗജന്യമായി നൽകുന്ന വാക്സിൻ ഡോസിന്റെ വിതരണം കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങളെ ഉപയോഗിച്ച് ഇടതുമുന്നണി സർക്കാർ പക്ഷപാതപരമായി കൈകാര്യം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാർക്ക് വാക്സിൻ സ്ലോട്ട് ലഭ്യമാവുന്നില്ല. കേരളത്തിൽ മാത്രമാണ് വാക്സിൻ വിതരണം ഇങ്ങനെ അവതാളത്തിലാക്കുന്നത്. ഇവിടെ മുൻഗണനാ പട്ടികയിലുളളവർ പോലും ഊഴം കാത്ത് മടുത്തിരിക്കുകയാണ്. ദിവസങ്ങളോളം വൈകുന്നേരം അഞ്ചര മുതൽ പാതിരാത്രി വരെ ഓൺലൈനിൽ പരിശ്രമിച്ച് അവസരം കിട്ടാത്തവരുടെ പരാതികളാണ് എങ്ങും.

പാർലമെന്ററി പാർട്ടി ലീഡർ ടി, രനീഷ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ നവ്യ ഹരിദാസ്, എൻ.വി.ശിവപ്രസാദ്, സി.എസ്.സത്യഭാമ, രമ്യ സന്തോഷ്, സരിത പറയേരി, അനുരാധ തായാട്ട്, പാർട്ടി ജില്ലാ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, കെ.ഷൈബു, സി.പി.വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.