അടിമാലി: കൊവിഡ കാല വിദ്യാഭ്യാസവും കുട്ടികളുടെ പ്രശ്നങ്ങളും എന്ന വിഷയത്തിൽ ഊന്നി ശാസ്ത്ര സാഹിത്യ പരിഷത്ത് മക്കൾക്കൊപ്പം' എന്ന പേരിൽ രക്ഷാകർത്തൃ ശാക്തീകരണ പരിപാടി സംഘടിപ്പിക്കുന്നു. ജില്ലാപഞ്ചായത്ത്, പൊതു വിദ്യാഭ്യാസവകുപ്പ്, എന്നിവയുടെ സഹകരണത്തോടെ സ്കൂൾ പി.ടി. എ യുടെയും പരിഷത്തിന്റെയും ആഭി മുഖ്യത്തിലാണ് പദ്ധതി നടത്തുന്നത്. ആഗസ്റ്റ് മാസത്തിൽ ക്ലാസ്സുകൾ സംഘടിപ്പിക്കും.വിദ്യാഭ്യാസ വിഷയസമിതി ചെയർമാൻ എം തങ്കരാജ് അദ്ധ്യക്ഷത വഹിച്ചു. കെ.കെശിവദാസൻ വിശദീകരിച്ചു. സി.ഡി.അഗസ്റ്റിൻ ജനറൽ കൺവീനറും ടി.എം സുബൈർ കൺവീനറുമായി 50 അംഗ സംഘാടകസമിതി രൂപീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |