SignIn
Kerala Kaumudi Online
Thursday, 28 March 2024 8.18 PM IST

വൻ അപകടം ഒഴിവായി

g


താ​നൂർ: താനൂർ മൂലക്കലിൽ ഗ്യാസ് സിലിണ്ടറുകളുമായി പോവുകയായിരുന്ന ലോറി മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ച് അപകടം. ഗ്യാസ് സിലിണ്ടറിൽ നിന്ന് പാചകവാതക ചോർച്ച ഉണ്ടാകാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഗ്യാസ് സിലിണ്ടറുമായി പോവുകയായിരുന്ന ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി ഇന്ധനം റോഡിൽ പരന്നൊഴുകി. ഇതിന്റെ ഡ്രൈവർക്ക് കാലിന് പരിക്കേറ്റു.

ചൊവ്വാഴ്ച പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം. എറണാകുളത്ത് നിന്ന് നാദാപുരത്തേക്ക് ഗ്യാസ് സിലിണ്ടറുമായി പോവുകയായിരുന്ന ലോറി വയനാട്ടിൽ നിന്ന് മൂവാറ്റുപുഴയിലേക്ക് പോകുകയായിരുന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, ACCIDENT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.