വാഷിംഗ്ടൺ : ലോകത്തിലെ ഏറ്റവും ബുദ്ധിമതിയായ പെൺകുട്ടികളിലൊരാളെന്ന അപൂർവ ബഹുമതിക്ക് അർഹത നേടി ഇന്ത്യൻ വംശജയായ നതാഷ പെരി. ന്യൂജഴ്സിയിലെ തെൽമ എൽ സാൻഡ്മെയ്ർ എലമന്ററി സ്കൂൾ വിദ്യാർഥിയാണ് നടാഷ പെരി. സകോളസ്റ്റിക് അസെസ്മെന്റ് ടെസ്റ്റ് (എസ്എടി), അമേരിക്കൻ കോളജ് ടെസ്റ്റിങ് (എസിടി) എന്നിവയിലൂടെയാണ് മൂല്യനിർണയം നടത്തിയത്.
എല്ലാ കോളേജുകളിലും വിദ്യാർത്ഥികൾ എസ്എറ്റി അല്ലെങ്കിൽ എസിറ്റി എടുത്ത് അവരുടെ സ്കോറുകൾ സർവകലാശാലകൾക്ക് സമർപ്പിക്കേണ്ടതുണ്ട്.
സെന്റർ ഫോർ ടാലന്റഡ് യൂത്ത് ടാലന്റ് പരീക്ഷയിൽ 84 രാജ്യങ്ങളിൽ നിന്നായി 19,000 വിദ്യാർത്ഥികളാണ് പങ്കെടുത്തത്.
സിടിവൈ ഹൈ ഓണർ അവാർഡിനും പെരി അർഹയായി.
പങ്കെടുക്കുന്ന വിദ്യാർഥികളിൽ 20% പേർ മാത്രമാണ് ഹൈ ഓണർ അവാർഡിന് അർഹരാകാറുള്ളത്. പരീക്ഷ നടത്തുന്ന സമയത്ത് പെരി അഞ്ചാം ക്ലാസിലാണ് പഠിച്ചിരുന്നത് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |