ചേർത്തല: എസ്.എൻ.ഡി.പി യോഗം മായിത്തറ 549-ാം നമ്പർ ശാഖയിൽ പ്രവർത്തനം തുടങ്ങിയ വനിതാ തയ്യൽ യൂണിറ്റായ 'ടിപ്പ്ടോപ്പ് ഗാർമെന്റസ് 'നിർമ്മിച്ച നൈറ്റികളുടെ വിപണനോദ്ഘാടനം നടന്നു. ശാഖ കമ്മിറ്റി മുൻകൈയെടുത്താണ് ശാഖ അതിർത്തിയിലെ വനിതകൾക്ക് സ്വയം തൊഴിൽ സംരംഭം ഒരുക്കിയത്. 25 ഓളം വനിതകളാണ് നൈറ്റി നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിട്ടുള്ളത്. 25 മുതൽ 40 വരെ നൈറ്റികൾ ഒരാൾ ദിവസേന തയിക്കുന്നുണ്ട്.
കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ വിപണനോദ്ഘാടനം നിർവഹിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ ഏറ്റുവാങ്ങി. ശാഖ ചെയർമാൻ എസ്.ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.കൺവീനർ കെ.ബാബു സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീലത,വാർഡ് അംഗം മിനി പവിത്രൻ,കണിച്ചുകുളങ്ങര യൂണിയൻ വനിതാ സംഘം പ്രസിഡന്റ് മോളി ഭദ്റസേനൻ,സെക്രട്ടറി പ്രസന്ന ചിദംബരൻ, യൂണിയൻ കൗൺസിലർ വി.ആർ.ഷൈജു എന്നിവർ സംസാരിച്ചു. ശാഖാ വൈസ് ചെയർമാൻ എം.ടി.ജാനി,ജോയിന്റ് കൺവീനർ പി.ഷാജി,കമ്മറ്റി അംഗങ്ങളായ വി.ടി.ഭദ്റസേനൻ,ടി.രാജൻ,എസ്.കൃഷ്ണപ്രസാദ്,എ.കെ.ശശി,ജി.വിശ്വനാഥൻ,ടി.എസ്.സതീശൻ, എസ്.ഡി.ഷൈനുമോൻ,ടി.എസ്.അജിത് കുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |