തിരുവനന്തപുരം: പ്രാെമോഷന് അർഹരായ ജീവനക്കാരില്ലാത്തതിനാൽ വാട്ടർ അതോറിട്ടിയിലെ 92 യു.ഡി.ക്ലാർക്ക് തസ്തികകൾ എൽ.ഡി. ക്ളാർക്കായി തരം താഴ്ത്തി പുതിയ നിയമനത്തിന് മാനേജിംഗ് ഡയറക്ടർ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തു.
പ്രമോഷൻ തസ്തികകളിൽ അർഹരില്ലെങ്കിൽ തരംതാഴ്ത്തി റാങ്ക് ലിസ്റ്റ് നിലവിലുള്ള ഒഴിവുകളിലേക്ക് റിപ്പോർട്ട് ചെയ്യാൻ സർക്കാർ ഉത്തരവു പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രമോഷനു യോഗ്യതയുള്ളവരുണ്ടാകുമ്പോൾ തരംതാഴ്ത്തിയ തസ്തികൾ അപ്ഗ്രേഡ് ചെയ്ത് പ്രമോഷൻ അനുവദിക്കുമെന്ന് എം.ഡി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |