ടോക്യോ : സെമിഫൈനലിൽ മെക്സിക്കോയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-1ന് കീഴടക്കി നിലവിലെ ചാമ്പ്യന്മാരായ ബ്രസീലും ആതിഥേയരായ ജപ്പാനെ 1-0ത്തിന് തോൽപ്പിച്ച് സ്പെയ്നും ഒളിമ്പിക്സ് ഫുട്ബാളിന്റെ ഫൈനലിലെത്തി.
സെമിയിൽ നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകൾക്കും ഗോളടിക്കാൻ കഴിയാതെവന്നതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. ഡാനി ആൽവ്സ്,റെയ്നിയർ,ബ്രൂണോ,മാർട്ടിനെല്ലി എന്നിവർ ബ്രസീലിനായി ഷൂട്ടൗട്ടിൽ സ്കോർ ചെയ്തു. ഗോളി സാന്റോസ് ഒരു മെക്സിക്കൻ കിക്ക് സേവ് ചെയ്തു. ഒരെണ്ണം പോസ്റ്റിൽ തട്ടിത്തെറിച്ചു.
അധികസമയത്തേക്ക് കടന്ന രണ്ടാം സെമിയുടെ 115-ാം മിനിട്ടിൽ മാർക്കോ അസൻഷ്യോ നേടിയ ഗോളിനാണ് സ്പെയ്ൻ ജപ്പാനെ മറികടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |