SignIn
Kerala Kaumudi Online
Friday, 19 April 2024 9.06 PM IST

സാങ്കേതിക യൂണി. എൻജി. പരീക്ഷ: വിജയം 51.86 %

engg

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ മൂന്നാം ബി.ടെക് ബാച്ചിൽ 51.86 % വിജയം. മുൻവർഷത്തേക്കാൾ അഞ്ച് % കൂടുതൽ

. പരീക്ഷയെഴുതിയ 28424 വിദ്യാർത്ഥികളിൽ 14743 പേർ വിജയിച്ചു. സർക്കാർ കോളേജുകളിൽ 68.08%, എയ്ഡഡിൽ 72.77%, സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകളിൽ 55.46%, സ്വാശ്രയത്തിൽ 46.02% എന്നിങ്ങനെയാണ് വിജയം. തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികളായ അഭിഷേക് മനോഹരൻ (കമ്പ്യൂട്ടർ സയൻസ്) എസ്. ഹരികൃഷ്ണൻ (മെക്കാനിക്കൽ), തിരുവനന്തപുരം ബാർട്ടൻഹിൽ കോളേജിലെ ജി. ആദിത്യ (മെക്കാനിക്കൽ) എന്നിവർ ഏ​റ്റവും ഉയർന്ന സ്‌കോറായ 9.98 നേടി.

വിജയത്തിൽ മുന്നിൽ പെൺകുട്ടികളാണ്. പരീക്ഷയെഴുതിയ 11186 പേരിൽ 7335 പേരും വിജയിച്ചു. (65.57%വിജയം). 42.97% ആൺകുട്ടികൾക്കേ വിജയിക്കാനായുള്ളൂ. പട്ടികവിഭാഗങ്ങളിലെ 939ൽ 262 പേരും (27.9%) ലാ​റ്ററൽ എൻട്രി വിഭാഗത്തിലെ 1914ൽ 570 പേരും (29.78%) വിജയിച്ചു. 2017ൽ 144കോളേജുകളിൽ 23 ബ്രാഞ്ചുകളിലായി പ്രവേശനം നേടിയ 32525 വിദ്യാർത്ഥികളിൽ 28424 പേർ മാത്രമേ അവസാനവർഷ പരീക്ഷയെഴുതാൻ അർഹരായുള്ളൂ. 4101 പേർക്ക് എട്ടാം സെമസ്റ്റർ വരെ എത്താനായില്ല. 2052 പേർ പഠനം നിറുത്തുകയോ മ​റ്റു കോഴ്സുകളിലേക്ക് മാറുകയോ ചെയ്തു. 1061 പേർ ഒരു വർഷം പഠനാവധിയിലാണ്. 988 പേർ താഴ്ന്ന സെമെസ്​റ്ററുകളിലേക്ക് മാറി..വിജയിച്ചവർക്ക് പ്രൊവിഷണൽ സർട്ടിഫിക്ക​റ്റുകളും ഗ്രേഡ് കാർഡുകളും ആഗസ്റ്റ് ഒമ്പതിനകം പോർട്ടലിൽ ലഭ്യമാക്കും. ഇതിനായി സർവകലാശാലയിലോ കോളേജുകളിലോ പോകേണ്ടതില്ല. പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. സെമസ്റ്ററുകളുടെ ഗ്രേഡ് കാർഡുകൾ പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. ബിരുദ സർട്ടിഫിക്കറ്റിന് പത്തു ദിവസത്തിനകം അപേക്ഷിക്കാം. ഇവ ഡിജിറ്റൽ രൂപത്തിൽ ഡിജിലോക്കറിലും ലഭ്യമാക്കും.

ഉയർന്ന സ്‌കോർ ലഭിച്ചവർ

പാരിപ്പള്ളി യു.കെ.എഫ് കോളേജിലെ സി. വിഷ്ണു പ്രിയ (കമ്പ്യൂട്ടർ സയൻസ്) -9.97, കൊല്ലം ടി.കെ.എം. കോളേജിലെ വി.ജോർജ് സക്കറിയ (കമ്പ്യൂട്ടർ സയൻസ്)- 9.96 , അശ്വിൻ പ്രദീപ് (ഇലക്ട്രോണിക്സ്)- 9.95 , മോഡൽ എൻജിനിയറിംഗ് കോളേജിലെ കെ.സി. മേഘ (കമ്പ്യൂട്ടർ സയൻസ്), കെ.ഇസഡ്. ഹസ്‌ന പ്രവീൺ (ഇലക്ട്റോണിക്സ്), ടി.കെ.എമ്മിലെ ഇ.എം.അയോന (സിവിൽ), എസ്.ആർ.ശ്രീരാജ് (മെക്കാനിക്കൽ) - 9.94 സ്കോർ വീതം.

ടോപ്പ് 5 കോളേജുകൾ

വിജയശതമാനത്തിൽ മുന്നിലെത്തിയ കോളേജുകൾ: ഗവ.എൻജിനിയറിംഗ് കോളേജ്, തിരുവനന്തപുരം (82.49), മുത്തൂ​റ്റ് ഇൻസ്​റ്റ്യൂട്ട് ഒഫ് ടെക്‌നോളോജി (80.81), മോഡൽ എൻജിനിയറിംഗ് കോളേജ് തൃക്കാക്കര (80.61), ടി.കെ.എം. കോളേജ് ഒഫ് എൻജിയറിംഗ് (79.4), രാജഗിരി സ്‌കൂൾ ഒഫ് എൻജിനിയറിംഗ് (77.88).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ENGG RESULT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.