SignIn
Kerala Kaumudi Online
Friday, 17 September 2021 6.27 AM IST

15വർഷമായി കേരളത്തിൽ വ്യാജസർവകലാശാല

fake-degree

തിരുവനന്തപുരം: പതിനഞ്ച് വർഷമായി കേരളത്തിൽ സെന്റ്ജോൺസ് യൂണിവേഴ്സിറ്റി എന്ന പേരിലൊരു വ്യാജ സ‌‌ർവകലാശാല പ്രവ‌ർത്തിക്കുന്നുണ്ട്. എന്നാൽ കേരളത്തിൽ ഈ സർവകലാശാല നടത്തിയ തട്ടിപ്പുകളെക്കുറിച്ച് കേസുകളില്ലാത്തതിനാൽ പൊലീസിന്റെ അന്വേഷണമില്ല. കേരളത്തിലെ സർവകലാശാലയാണെന്ന പേരിൽ ഇവർ വിദേശത്ത് തട്ടിപ്പ് നടത്തുകയാണെന്നാണ് പൊലീസ് പറയുന്നത്. എല്ലാ വർഷവും വ്യാജ സർവകലാശാലകളുടെ പട്ടിക യു.ജി.സി പ്രസിദ്ധീകരിക്കാറുണ്ടെങ്കിലും സർക്കാരിനോ പൊലീസിനോ ഇവ ഔദ്യോഗികമായി ലഭ്യമാക്കാറില്ല. അതിനാൽ സ്വമേധയാ കേസെടുത്തിട്ടില്ലെന്നും പൊലീസ് പറയുന്നു. കിഷനാട്ടം എന്ന സ്ഥലമാണ് സെന്റ് ജോൺസ് സർവകലാശാലയുടെ ആസ്ഥാനമായി വെബ്സൈറ്രിൽ കാണിക്കുന്നത്. ഇങ്ങനെയൊരു സ്ഥലത്തെപ്പ​റ്റി ആർക്കും കാര്യമായ പിടിയില്ല. 2009ൽ ഇവരുടെ വെബ്സൈറ്റിൽ തൃശൂരാണ് ആസ്ഥാനമെന്നാണ് ഉണ്ടായിരുന്നത്. വ്യാജസർട്ടിഫിക്ക​റ്റുകൾ ഉണ്ടാക്കുന്ന ഏജൻസികളാണ് ഈ സർവകലാശാലയ്ക്കു പിന്നിലുള്ളത്. വിദൂരവിദ്യാഭ്യാസ കോഴ്സുകളുടെ പേരിലാണ് ഇവർ ആളുകളെ ചാക്കിലാക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: UNI
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.