തിരുവനന്തപുരം: കൊവിഡ് കാലത്തെ നിയന്ത്റണങ്ങൾ നടപ്പിലാക്കുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ അതിരുവിട്ടു പെരുമാറാൻ പാടില്ലെന്നും നിയമം നടപ്പാക്കേണ്ടത് അങ്ങേയറ്റം മാന്യമായ രീതിയിൽ ആയിരിക്കണമെന്നും പൊലീസ് മേധാവി അനിൽ കാന്ത് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. കൊവിഡ്, ട്രാഫിക്ക് ഡ്യൂട്ടികൾ ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർ വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് ജോലി ചെയ്യുന്നത്. മാന്യമായ പെരുമാറ്റം ഉറപ്പാക്കാൻ സബ് ഡിവിഷണൽ പൊലീസ് ഓഫീസർമാർ പ്രത്യേക നിരീക്ഷണം നടത്തണം. കൊവിഡ്, ട്രാഫിക്ക് നിയന്ത്റണങ്ങളുടെ ചുമതല വഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം അതിരുകടക്കുന്നതായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പിയുടെ നിർദ്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |