SignIn
Kerala Kaumudi Online
Wednesday, 22 September 2021 11.51 PM IST

അതിർത്തിയിൽ നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട്

walayar

പാലക്കാട്: രണ്ടാംദിനവും അതിർത്തിയിൽ നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട്. ഇ.പാസിന് മുറമേ 72 മണിക്കൂറിന് മുമ്പെടുത്ത ആർ.ടി.പി.സി.ആർ പരിശോധനഫലവും രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റും ഇല്ലാതെയെത്തിയ മുന്നുറോളം പേരെ ഇന്നലെ തമിഴ്നാട് മടക്കിയയച്ചു. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നവർക്കും ഈ നിയന്ത്രണങ്ങൾ ബാധകമാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച മുതലാണ് തമിഴ്‌നാട് സർക്കാർ നിയന്ത്രണം കർശനമാക്കിയത്. എന്നാൽ, അവശ്യവസ്തുക്കൾ കയറ്റിവരുന്ന ചരക്ക് വാഹനങ്ങൾ, ആശുപത്രി ആവശ്യങ്ങൾ എന്നിവ പരിശോധനയില്ലാതെ കടത്തിവിടുന്നുണ്ട്.

ഇ -പാസ് മാത്രമായി എത്തുന്നവർ അതിർത്തിയിൽ തമിഴ്‌നാട് സർക്കാർ ഒരുക്കിയ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയമാകണം. പരിശോധാന ഫലം പോസിറ്റീവാണെങ്കിൽ തമിഴ്‌നാട്ടിൽ നിരീക്ഷണത്തിൽ കഴിയണം. നാളെ മുതൽ പരിശോധന കൂടുതൽ കടുപ്പിക്കുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു. കോയമ്പത്തൂർ ഭാഗത്തേക്ക് ദിവസേന ജോലിക്കായി പോയിവരുന്നവർ, വിദ്യാർത്ഥികൾ എന്നിവർ തമിഴ്‌നാട് സർക്കാർ പോർട്ടലിൽ ഇ-രജിസ്‌ട്രേഷൻ ചെയ്താൽ മതി. ഇത്തരത്തിൽവരുന്ന യാത്രക്കാർ ഐ.ഡി കാർഡ് കൈവശം വെക്കണമെന്നും കോയമ്പത്തൂർ കളക്ടർ അറിയിച്ചു. ചരക്ക് വാഹനങ്ങളിൽ ഡ്രൈവർ, ക്ലീനർ എന്നിവരെ കൂടാതെ അധികം യാത്രക്കാരുണ്ടെങ്കിൽ അതിർത്തിയിൽ പരിശോധനയ്ക്ക് വിധേയമാക്കും. പെർമിറ്റുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വാളയാറിന് പുറമേ ഗോപാലപുരം, വേലന്താവളം, നടുപ്പുണി, മീനാക്ഷിപുരം, ഗോവിന്ദാപുരം, ആനക്കട്ടി ചെക്‌പോസ്റ്റുകളിലും പരിശോധനയുണ്ട്. അതിർത്തിയിൽ കേരളവും പരിശോധന കർശനമാക്കിയിട്ടുണ്ട്. ഇ -പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കുമാത്രമാണ് സംസ്ഥാനത്തേക്ക് പ്രവേശനം. രജിസ്റ്റർ ചെയ്യാതെ വരുന്നവർക്ക് സ്‌പോട്ട് രജിസ്‌ട്രേഷന് സൗകര്യമുണ്ട്. സംഘമായി അതിർത്തി കടക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെയും ആന്റിജൻ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനായി ജില്ലാ ആശുപത്രിയിലെ മൊബൈൽ ലാബ് വാളയാറിലേക്ക് മാറ്റിയിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HEAL
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.