SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.29 PM IST

ലവ്‌ലിന മെഡൽ വഴിയിലെത്തി, വീട്ടിലേക്കുള്ള വഴിയും ന‌ന്നായി

lovlina

ബരോമുഖിയ: ലവ്‌ലിന ബോർഗോ‌ഹെയ്‌ൻ ഉറപ്പിച്ചത് ഒളിമ്പിക്സ് മെഡൽ മാത്രമല്ല വീട്ടിലേക്കുള്ള വഴി കൂടിയാണ്. മഴപെയ്ത് ചെളിയായി നടന്നു പോകാൻ പോലുമാകാത്ത അവസ്ഥയിലായിരുന്നു അസമിലെ ഗോൾഘട്ട് ജില്ലയിലെ ബരോമുഖിയയിലെ ലവ്‌ലിനയുടെ വീട്ടിലേക്കുള്ള മൺപാത. ബർപതാർ എന്ന ടൗൺപ്രദേശത്ത് നിന്ന് ലവ്‌ലിനയുടെ വീട്ടിലേക്കുള്ള റോഡാണ് അസം പൊതുമരാമത്ത് വകുപ്പ് പകലും രാത്രിയും നിന്ന് ശരിയാക്കിയത്. 3.50 കിലോ മീറ്ററോളം ദൂരത്തിലാണ് മെറ്റലും ഗ്രാവലും വിരിച്ച് റോഡ് സഞ്ചാര യോഗ്യമാക്കിയത്. മഴമാറിയാലുടൻ ടാർ ചെയ്യും.

ലവ്‌ലിന മെഡലുറപ്പിച്ച മത്സരം നടക്കുമ്പോൾ നാട്ടിൽ മഴപെയ്ത് വഴി ആകെ നശിച്ച അവസ്ഥയിലായിരുന്നു.സംസ്ഥാനത്തെ ആദ്യ ഒളിമ്പിക്സ് മെഡൽ ജേതാവ് വീട്ടിലേക്ക് ഈ വഴിയിലൂടെ പോകേണ്ടി വരുന്നത് നാണക്കേടാണെന്ന് അധികാരികൾക്ക് മനസിലാവുകയും അപ്പോൾ തന്നെ മുടങ്ങിക്കിടന്ന റോഡ് പണി പുനരാരംഭിക്കുകയുമായിരുന്നു. 2016-ൽ ലവ്‌ലിനയുടെ വീട്ടിലേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്യാൻ ശ്രമം നടന്നിരുന്നെങ്കിലും 100 മീറ്ററേ പണി നടന്നിരുന്നുള്ളൂ. 2019ൽ കുപ്‌വാരയിൽ സൈനിക ക്യാമ്പിന് നേരെയുണ്ടായ പാക് ആക്രമണത്തിൽ കൊല്ലപ്പെട്ട ഹവിൽദാർ പദം ബഹദൂർ ശ്രേഷ്ഠയുടെ വീടും ല‌വ്‌ലിനയുടെ വീട്ടിലേക്കുള്ള വഴിയിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, LOVELINA HOME ROAD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.