SignIn
Kerala Kaumudi Online
Thursday, 25 April 2024 6.44 PM IST

കഴിക്കാം കുതിർത്ത കടല

chick-pea

പേശികളെ ബലപ്പെടുത്തുന്നതിനും ശരീരത്തെ പരിപോഷിക്കുന്നതിലും ഏറ്റവും ആവശ്യമുള്ള ഒന്നാണ് പ്രോട്ടീൻ. വ്യായാമത്തിന് ശേഷം പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തുന്നത് നല്ലതാണ്. അത്തരത്തിൽ പ്രോട്ടീനുകളുടെ ഉത്തമ ഉദ്ദാഹരണമാണ് കുതിർത്ത കടല.

ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുള്ള കുതിർത്ത കടല പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. കുതിർത്ത കടലയിൽ കലോറി തീരെ കുറവാണ്. കൂടാതെ ഉയർന്ന അളവിലെ നാരുകളുടെ സാന്നിദ്ധ്യം അമിത വിശപ്പിനെ തൃപ്തിപ്പെടുത്തുകയും ചെയ്യും. കുതിർത്ത കടല രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹ സാദ്ധ്യത കുറയ്ക്കുന്നു.

മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ കുതിർത്തിയ കടലയിൽ ഉള്ളതിനാൽ ഉയർന്ന രക്തസമ്മർദ്ദത്തെ തടയാനും മോശം കൊളസ്ട്രോൾ നില കുറയ്ക്കാനും സഹായിക്കും, ഇത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കും. വിളർച്ച ബാധിച്ച ആളുകൾക്കും, ഗർഭിണികൾക്കും, മുലയൂട്ടുന്ന അമ്മമാർക്കും ഏറ്റവും മികച്ചത് കൂടിയാണിവ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, CHICKPEAS, HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.