നെയ്യാറ്റിൻകര: നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോൺ സമാഹരണത്തിനുളള തുക കണ്ടെത്താനായി നെയ്യാറ്റിൻകര അസോസിയേഷൻ ഒഫ് റൂറൻ ഡവലപ്പ്മെന്റി (നാർഡ്)ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് ശ്രദ്ധേയമായി. നെയ്യാറ്റിൻകര നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും നാർഡ് ചെയർമാനുമായ ജെ. ജോസ് ഫ്രാങ്ക്ലിൻ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകരയിലെ വിവിധ സ്കൂളുകളിൽ നിന്നും അമ്പതോളം വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ നല്‍കും. കൊവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിൽ നാർഡിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഹെല്‍പ്പ് ഡെസ്ക് ഒട്ടേറെ പേർക്ക് ഗുണകരമായിരുന്നു. ഇന്ന് വൈകിട്ട് 4ന് നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സ്മാർട്ട് ഫോൺ വിതരണം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ജെ. ജോസ് ഫ്രാങ്ക്ലിൻ അദ്ധ്യക്ഷനായിരിക്കും. മുൻ മന്ത്രി അഡ്വ. വി.എസ്. ശിവകുമാർ, നഗരസഭ ചെയർമാൻ പി.കെ. രാജ്മോഹൻ, നിംസ് എം.ഡി ഡോ. ഫൈസൻഖാൻ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |