SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.04 PM IST

ഇങ്ങനെ പോയാൽ കേരളത്തിൽ വാക്‌സിൻ വിലകൊടുത്തു വാങ്ങേണ്ടി വന്നേക്കാം; ആ ആയിരം കോടി എങ്ങനെ വിനിയോഗിക്കുമെന്ന ചോദ്യത്തിന് ധനമന്ത്രിയുടെ മറുപടി

covid-vaccine

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഇത്തരത്തിൽ തുടരുകയും, മൂന്നാം തരംഗം ഉണ്ടാകുകയും ചെയ്താൽ വാക്‌സിൻ വിലകൊടുത്തുവാങ്ങേണ്ടി വരുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ബഡ്ജറ്റിൽ വാക്‌സിൻ വാങ്ങാൻ മാറ്റിവച്ച ആയിരംകോടി അതിനായിത്തന്നെ നിലനിർത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് വാക്‌സിൻ സൗജന്യമായിട്ടാണ് നൽകുന്നത്. ബഡ്ജറ്റിൽ പ്രഖ്യാപിച്ച ആയിരം കോടി എങ്ങനെ വിനിയോഗിക്കുമെന്ന് സർക്കാർ സഭയെ അറിയിക്കണമെന്ന് പി.സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടിരുന്നു. ഇതിനുമറുപടി നൽകുകയായിരുന്നു മന്ത്രി.


അതേസമയം കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായിത്തന്നെ തുടരുകയാണ്. ഇന്നലെ 23,676 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 148 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,103 ആയി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID 19, COVID VACCINE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.