SignIn
Kerala Kaumudi Online
Tuesday, 21 September 2021 10.20 PM IST

'നീതി കിട്ടുംവരെ അവർക്കൊപ്പമുണ്ടാകും'; കൊല്ലപ്പെട്ട ഒൻപതുകാരിയുടെ വീട് രാഹുൽ ഗാന്ധി സന്ദർശിച്ചു

rahul-gandhi

ന്യൂഡൽഹി: പുരാന നങ്കലിൽ കൊല്ലപ്പെട്ട ഒൻപതുകാരിയുടെ വീട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചു. നീതി കിട്ടുംവരെ കൂടെയുണ്ടാകുമെന്ന് അദ്ദേഹം കുട്ടിയുടെ മാതാപിതാക്കൾക്ക് ഉറപ്പ് നൽകി. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബലമായി ദഹിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

''ഞാൻ പെൺകുട്ടിയുടെ കുടുംബത്തോട് സംസാരിച്ചു. അവർക്ക് നീതി വേണം. തങ്ങൾക്ക് നീതി ലഭിക്കുന്നില്ലെന്നും, സഹായിക്കണമെന്നും അവർ പറയുന്നു. ഞങ്ങൾ അത് ചെയ്യും. അവർക്ക് നീതി ലഭിക്കുന്നതുവരെ അവരോടൊപ്പം ഉണ്ടാകുമെന്ന് ഞാൻ ഉറപ്പുനൽകി.'- രാഹുൽ ഗാന്ധി മാദ്ധ്യമങ്ങളോട് പറഞ്ഞു.' ഒരു ദളിതന്റെ മകളും രാജ്യത്തിന്റെ മകളാണ്.'-എന്ന് ഇന്നലെ ഇതുമായി ബന്ധപ്പെട്ടൊരു വാർത്ത ഷെയർ ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.

ഓഗസ്റ്റ് ഒന്നിനാണ് പെൺകുട്ടി കൊല്ലപ്പെട്ടത്. ശ്മശാനത്തിലെ കൂളറിൽ വെള്ളമെടുക്കാൻ പോയ പെൺകുട്ടിയെ പിന്നെ മരിച്ച നിലയിലാണ് കണ്ടത്. കേസിൽ പൂജാരി ഉൾപ്പടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, RAHUL GANDHI, NINE YEAR OLD GIRL, DELHI
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.