SignIn
Kerala Kaumudi Online
Wednesday, 22 September 2021 11.42 PM IST

മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട ; പിടികൂടിയത് 120 കിലോ

ganja

മലപ്പുറം: കോട്ടയ്ക്കൽ പുത്തൂർ ഭാഗത്ത് സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 120 കിലോയോളം കഞ്ചാവ് പിടികൂടി. അടഞ്ഞ് കിടന്ന കടമുറിക്കുള്ളിലും, സമീപത്തെ പൂട്ടി ഇട്ടിരുന്ന വീട്ടിലുമായിട്ടായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവിന് അര കോടിയിലധികം രൂപ വില വരും.

സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവൻ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറർ ടി അനികുമാറിന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ മുകേഷ് കുമാർ, മധുസൂധനൻ നായർ, പ്രിവൻറീവ് ഓഫീസർ മുസ്തഫ ചോലയിൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ മുഹമ്മദ് അലി, പി സുബിൻ, എസ് ഷംനാദ്, ആർ രജേഷ്, അഖിൽ, ബസന്ത് കുമാർ, എക്‌സൈസ് ഡ്രൈവറായ കെ രാജീവ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. കണ്ടെടുത്ത കഞ്ചാവ് തുടർ നടപടികൾക്കായി പരപ്പനങ്ങാടി എക്‌സൈസ് ഇൻസ്‌പെക്ടർ സാബു ആർ ചന്ദ്രയ്ക്കും പ്രിവെന്റീവ് ഓഫീസർ പ്രജോഷിനും സംഘത്തിനും കൈമാറി

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, GANJA, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.