തൃശൂർ: പുതുവർഷ സമ്മാനമായി കുതിരാൻ രണ്ടാം തുരങ്കം തുറക്കും. തുരങ്കത്തിന്റെ എഴുപതു ശതമാനം ജോലികളും ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. നൂറോളം തൊഴിലാളികളാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
ആദ്യത്തെ തുരങ്കത്തേക്കാൾ രണ്ടു മീറ്റർ കൂടുതലാണ് രണ്ടാമത്തെ തുരങ്കത്തിന്. തുരങ്കത്തിനുള്ളിലെ മേൽഭാഗം മുഴുവനും കോൺക്രീറ്റ് ചെയ്യുകയാണ്. ഇനി മുന്നൂറ് മീറ്റർ കൂടി കോൺക്രീറ്റ് ചെയ്യാനുണ്ട്. കൂടാതെ തുരങ്കത്തിനുള്ളിലെ റോഡും കോൺക്രീറ്റ് ചെയ്യണം.
തൃശൂർ ഭാഗത്ത് നിന്നാകും രണ്ടാം തുരങ്കത്തിലേയ്ക്ക് പ്രവേശിക്കുന്നത്. രണ്ടു തുരങ്കങ്ങളും തുറന്നാൽ അധികം വൈകാതെ തന്നെ ടോൾ പിരിവ് തുടങ്ങിയേക്കും.രണ്ട് ദിവസം മുൻപാണ് കുതിരാൻ ആദ്യ തുരങ്കം തുറന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |