തിരുവനന്തപുരം: പി എസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സമരത്തിലേർപ്പെടുന്ന ഉദ്യോഗാർത്ഥികൾക്കെതിരെ കോൺഗ്രസ് രംഗത്ത്. സമരനേതാവായ ലയ രാജേഷ് അടക്കമുള്ളവർ ഡിവൈഎഫ്ഐയുടെ വാക്ക് കേട്ട് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് അണികളെ വഞ്ചിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് ബിആർഎം ഷഫീർ ആരോപിച്ചു. ഒരു ചാനൽ ചർച്ചക്കിടെയായിരുന്നു ഷഫീറിന്റെ ആരോപണം.
കോൺഗ്രസിനെ വിശ്വാസത്തിലെടുക്കാൻ ഉദ്യോഗാർത്ഥികൾ തയ്യാറായില്ലെന്നും അവർക്ക് ഡിവൈഎഫ്ഐ നേതാവ് എഎ റഹിം എടുത്തുവച്ച ലഡുവായിരുന്നു വലുതെന്നും ഷഫീർ പറഞ്ഞു. മന്ത്രി ചർച്ചക്ക് വിളിക്കാത്തിടത്ത്, ഭരണഘടനാ സ്ഥാപനം അല്ലാത്ത ഡിവൈഎഫ്ഐ വിളിച്ച ചർച്ചക്ക് പോയി. ലയക്കെതിരെ വ്യക്തിപരമായും ഷഫീർ കടന്നാക്രമിച്ചു. ലയയുടെയും നാടിന്റെയും രാഷ്ട്രീയം തങ്ങൾക്ക് അറിയാമെന്നും, എന്നാൽ സഹതാപം മാത്രമേ കോൺഗ്രസിന് ഇപ്പോൾ ഉള്ളുവെന്നും ഷഫീർ വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |