SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.55 AM IST

ലോക മുലയൂട്ടൽ വാരം അമ്മിഞ്ഞപ്പാൽ അമൃതം

breast-feed

മുലപ്പാലിന്റെ പ്രധാന്യവും ഗുണങ്ങളും വിശേഷണങ്ങൾക്ക് അതീതമാണ്. മുലയൂട്ടലിന്റെ പ്രാധാന്യത്തെപ്പ​റ്റി സാധാരണക്കാരെയും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരേയും ബോധവത്ക്കാനായി ആഗസ്​റ്റ് 1 മുതൽ 7 വരെ മുലയൂട്ടൽ വാരമായി ആചരിക്കുന്നു. എല്ലാ വർഷവും ഈ സമയത്ത് സർക്കാർ തലത്തിലും അല്ലാതെയും മുലയൂട്ടലിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാനുള്ള തീവ്ര ശ്രമങ്ങൾ നടന്നുവരുന്നുണ്ട്.

ഒരു അമ്മയ്ക്ക് കുഞ്ഞിന് നൽകാൻ കഴിയുന്ന ഏ​റ്റവും വിലപിടിപ്പുള്ള സമ്മാനമാണ് മുലപ്പാൽ. കുഞ്ഞിന് ആവശ്യമായ എല്ലാപോഷകങ്ങളും ശരിയായ അളവിൽ, അനുയോജ്യമായ താപനിലയിൽ, അണുബാധ സാദ്ധ്യതകൾ ഒന്നുമില്ലാതെ, പ്രത്യേകിച്ച് അധികച്ചെലവുകളില്ലാതെ നൽകാൻ കഴിയുന്നുവെന്നതാണ് മുലപ്പാലിന്റെ പ്രത്യേകത. ശരിയായ മുലയൂട്ടലിലൂടെ കുഞ്ഞിന് കൃത്യമായപോഷണവും അണുബാധകളിൽ നിന്നുള്ള സംരക്ഷണവും ലഭിക്കുന്നു. ജനിച്ച് ആറു മാസം വരെ കുഞ്ഞിന് മുലപ്പാൽ മാത്രമേ നൽകാവൂയെന്ന് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു.

ആദ്യമായി മുലയൂട്ടൽ തുടങ്ങുന്ന അമ്മയ്ക്ക് ആശങ്കയും സംശയങ്ങളും സാധാരണമാണ്. കുഞ്ഞ് ജനിച്ച് എത്രയും പെട്ടെന്നു തന്നെ മുലപ്പാൽ നൽകേണ്ടതാണ്. മുലപ്പാൽ കൊടുക്കുന്നതിന് മുമ്പ് മ​റ്റു പദാർത്ഥങ്ങൾ (തേൻ, വെള്ളം) ഒന്നും നൽകാൻ പാടില്ല. ആദ്യമാസങ്ങളിൽ രണ്ടു മൂന്നു മണിക്കൂർ ഇടവിട്ട് മുലപ്പാൽ നൽകണം. മുലപ്പാൽ നൽകുമ്പോൾ ഒരു സ്തനത്തിൽ നിന്ന് 10 മുതൽ 15 വരെ മിനി​റ്റ് പാൽ കുടിപ്പിച്ചതിനുശേഷം അടുത്ത സ്തനത്തിൽ നിന്ന് പാൽ നൽകാം. പാലിനോടൊപ്പം അൽപം വായുവും വിഴുങ്ങുന്നതിനാൽ വയറു വീർക്കുന്നതും ചർദ്ദിയും തടയാനായി പാലു കൊടുത്ത ശേഷം 10 മുതൽ 20 മിനി​റ്റ് വരെ കുഞ്ഞിനെതോളിൽ കിടത്തി തട്ടി കൊടുക്കുക.

ആദ്യത്തെ ഒന്ന് രണ്ടു ദിവസം പാലിന്റെ അളവു കുറവായിരിക്കും. പ്രത്യേകിച്ച് ആസുഖങ്ങളോ ഭാരക്കുറവോഒന്നുമില്ലാത്ത കുട്ടിക്ക് ഇത്രയും പാൽ തന്നെ മതിയാകും. ആദ്യ ദിവസങ്ങളിൽ കിട്ടുന്ന ഈ പാൽ (കൊളസ്ട്രം) പോഷക സംമ്പുഷ്ടമാണെന്ന് മാത്രമല്ല,​ കുഞ്ഞിന്റെ പ്രതിരോധ ശേഷി കൂട്ടുകയും ചെയ്യും.

മുലയൂട്ടലിനുള്ള തയ്യാറെടുപ്പുകൾ പ്രസവത്തിന് മുമ്പു തന്നെ തുടങ്ങേണ്ടതാണ്. ഗർഭിണിയായിരിക്കുമ്പോൾ തന്നെ സ്തനങ്ങളുടെ പരിശോധന നടത്തേണ്ടതും മുലക്കണ്ണ് ഉൾവലിഞ്ഞിരിക്കുന്നതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതിന് പരിഹാരംതേടുകയും വേണം.

മുലയൂട്ടൽ ഒരു കൂട്ടുത്തരവാദിത്തമാണ്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണയുണ്ടെങ്കിൽ മാത്രമേ വിജയകരമായി മുലയൂട്ടൽ തുടങ്ങാനും തുടരാനും സാധിക്കുകയുള്ളൂ.

ഡേ. എസ്.ഭവ്യ
കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ

എസ്.യു.ടി ആശുപത്രി

പട്ടം,​ തിരുവനന്തപുരം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, BREAST FEED\
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.