SignIn
Kerala Kaumudi Online
Saturday, 18 September 2021 10.04 AM IST

ഏഴു പോയിന്റ് പിന്നിൽ നിന്ന ശേഷം രവി ദാഹിയയുടെ അവിശ്വസനീയ തിരിച്ചു വരവ്, നാലാം മെഡൽ ഉറപ്പിച്ച് ഇന്ത്യ

ravi

ടോക്യോ: ടോക്യോ ഒളിമ്പിക്സിൽ പുരുഷ വിഭാഗം 57 കിലോ ഗുസ്തിയിൽ ഇന്ത്യയുടെ രവി ദാഹിയ ഫൈനലിൽ പ്രവേശിച്ചു. ഇതോടെ ഇന്ത്യക്ക് ചുരുങ്ങിയപക്ഷം ഒരു വെളളി എങ്കിലും ഈ ഇനത്തിൽ നിന്ന് ലഭ്യമാകും എന്നുറപ്പായി. സെമിഫൈനലിൽ കസാഖ്സ്ഥാന്റെ നൂറിസ്ലാവ് സനായേവിനെ മലർത്തിയടിച്ചാണ് രവി ദാഹിയ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഒരു സമയത്ത് 2 - 9ന് വളരെ പിന്നിലായിരുന്ന രവി മത്സരത്തിൽ പരാജയപ്പെടും എന്നു വരെ ഉറപ്പിച്ചിരുന്നു. അവിടെ നിന്നുമാണ് അവിശ്വസനീയമായ രീതിയിൽ ഇന്ത്യൻ താരം മടങ്ങി വന്നത്.

2 - 9 എന്ന സ്കോറിൽ വച്ച് അടുപ്പിച്ച് മൂന്ന് പോയിന്റ് സ്വന്തമാക്കിയ രവി ദാഹിയ മത്സരം അവസാനിക്കാൻ ഒരു മിനിട്ട് ബാക്കിയുള്ളപ്പോൾ കസാഖ്സ്ഥാൻ താരത്തെ മലർത്തിയടിച്ചുകൊണ്ടാണ് മത്സരം വിജയിച്ചത്.

ഒളിമ്പിക്സിൽ മെഡൽ നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ ഗുസ്തി താരമാണ് രവി ദാഹിയ. കെ ഡി ജാദവ്, സുശീൽ കുമാർ, യോഗേശ്വർ ദത്ത്, സാക്ഷി മാലിക്ക് എന്നിവരാണ് ഇതിനു മുമ്പ് ഇന്ത്യക്കു വേണ്ടി ഒളിമ്പിക്സ് ഗുസ്തിയിൽ മെഡൽ നേടിയിട്ടുള്ളത്.

അതേ സമയം പുരുഷ വിഭാഗം 86 കിലോ വിഭാഗത്തിൽ മറ്റൊരു ഇന്ത്യൻ താരമായ ദീപക് പൂനിയ സെമിഫൈനലിൽ പരാജയപ്പെട്ടു. അമേരിക്കൻ താരമായ ഡേവിഡ് ടെയ്ലറിനോട് 10 - 0 എന്ന സ്കോറിനാണ് ദീപക് പരാജയപ്പെട്ടത്. ദീപക് ഇനി വെങ്കല മെഡലിനു വേണ്ടി മത്സരിക്കും.

നേരത്തെ വനിതകളുടെ ബോക്സിംഗിൽ ഇന്ത്യൻ താരം ലവ്ലീന വെങ്കലം കരസ്ഥമാക്കി. വനിതകളുടെ വെൽട്ടർ വെയിറ്റ് 64 - 69 കിലോ വിഭാഗത്തിലാണ് ലവ്ലീനയുടെ നേട്ടം.

സെമിയിൽ തുർക്കിയുടെ ബുസാനസ് സു‌ർമനെല്ലിയോടാണ് ലവ്ലീന പരാജയപ്പെട്ടത്. മൂന്ന് റൗണ്ട് നീണ്ട പോരാട്ടത്തിൽ 0 -5 നാണ് ലവ്ലീന അടിയറവ് പറഞ്ഞത്. തുർക്കി താരം മൂന്ന് റൗണ്ടിലും സമ്പൂർണ ആധിപത്യം ലവ്ലീനയ്ക്ക് മേൽ ചെലുത്തിയിരുന്നു.

സെമിയിൽ വീണുപോയെങ്കിലും അസാമിൽ നിന്നുള്ള 23കാരിയുടെ തിളക്കം മങ്ങുന്നില്ല. ഒളിമ്പിക്സ് ബോക്സിംഗിൽ വെങ്കലം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയാണ് ലവ്ലീന. ഒൻപതുപേരുമായി ടോക്യോയിലെത്തിയ ഇന്ത്യൻ ബോക്സിംഗ് സംഘത്തിലെ ഏകമെഡലാണ് ലവ്‌ലിന. ഇതിഹാസതാരം മേരികോം പ്രീ ക്വാർട്ടറിൽ നാടകീയമായി തോൽവി വഴങ്ങിയിരുന്നു. പൂജാറാണിയും സതീഷ് കുമാറും ക്വാർട്ടറിന്റെ കടമ്പയിൽത്തട്ടി വീണിരുന്നു.

ആദ്യ മത്സരത്തിൽ ജർമ്മനിയുടെ നാദീൻ അപെറ്റ്സിനെ 3-2ന് ഇടിച്ചിട്ടാണ് ടോക്യോയിൽ ലവ്‌ലിന വരവറിയിച്ചത്. ക്വാർട്ടറിൽ ചെെനീസ് തായ് പേയ്‌യുടെ ചെൻ നിയെൻ ചിന്നിനെ 4-1ന് കീഴടക്കിയതോടെ മെഡലുറപ്പിച്ച് സെമിയിലെത്തി. വിജേന്ദർ കുമാറും എം സി മേരികോമുമാണ് ഇതിന് മുമ്പ് ഒളിമ്പിക്സ് മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, RAVI DAHIYA, TOKYO2020, OLYMPICS, MEDAL ASSURED, WRESTLING, LOVLINA, WOMENS BOXING, BRONZE
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.