SignIn
Kerala Kaumudi Online
Thursday, 16 September 2021 8.47 PM IST

കോട്ടിട്ടവനും നിയമപാലകർക്കും ആവാം അല്ലേ.. മാസ്കിടാത്ത വി ഐ പിക്ക് പെറ്റിയടിക്കാത്തതിനെ ചോദ്യം ചെയ്ത് യുവാവ്, സോപ്പിട്ട് പൊലീസ്, വീഡിയോ വൈറൽ

police

തിരുവനന്തപുരം: മാസ്കിടാതെ കോട്ടും സ്യൂട്ടും ധരിച്ച് കാറിൽ വന്നിറങ്ങിയ വി ഐ പിക്ക് പിഴയീടാക്കാത്തതിനെ ചോദ്യം ചെയ്യുന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നു. യുവാവിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായുള്ള പരിശോധനയ്ക്കിടെയായിരുന്നു സംഭവം. മാസ്കിടാത്ത വി ഐ പിയോട് പൊലീസ് ഉദ്യോഗസ്ഥർ സംസാരിച്ചുനിൽക്കുന്നത് കണ്ട യുവാവ് അവിടേക്ക് എത്തിയാണ് പൊലീസുകാരുടെ സമീപനത്തെ ചോദ്യംചെയ്യുന്നത്. ''' 'ഇയാൾക്കെന്താ മാസ്ക് വേണ്ടേ, സാധാരണക്കാരൻ നിങ്ങൾ പെറ്റി അടിക്കില്ലേ. എന്റെ ചോദ്യം ന്യായമല്ലേ എന്നാണ് യുവാവ് ചോദിക്കുന്നത്.ദൃശ്യങ്ങൾ പകർത്തുന്നുണ്ടെന്ന് വ്യക്തമായതോടെ ' നീ പറയുന്ന കേൾക്ക്, ഇങ്ങോട്ട് വന്നേ' എന്ന് സ്നേഹപൂർവം യുവാവിനെ പൊലീസുകാർ വിളിക്കുന്നതും വീഡിയോയിൽ കാണാം. ഇതിനിടെ വി ഐ പി മാസ്ക് ധരിക്കുന്നുണ്ട്.

കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പൊലീസ് വ്യാപക പെറ്റിയടി തുടങ്ങിയതോടെയാണ് ജനങ്ങൾ എതിർപ്പുമായി രംഗത്തെത്തിയത്. കടയിൽ കറയറി നാരങ്ങാവെള്ളം കുടിക്കാൻ മാസ്ക് താഴ്ത്തുന്നവനുപോലും വൻ തുകയാണ് പിഴയായി ചുമത്തുന്നത്. ഇതിനിടയിലാണ് ചില വേണ്ടപ്പെട്ടവരെ കാണുമ്പോൾ പൊലീസ് കവാത്ത് മറക്കുന്നത്. പൊലീസ് നടപടിയെ ചോദ്യം ചെയ്യുന്നവർക്കുമേൽ മാസ്കുവച്ചില്ല, സാമൂഹ്യ അകലം പാലിച്ചില്ല തുടങ്ങി പുതിയ പകർച്ചവ്യാധി നിയമപ്രകാരമുള്ള കേസും ചുമത്തും. ഇതുപേടിച്ച് പലരും പ്രതികരിക്കാൻ മുതിരാറില്ല.

ഖജനാവ് കാലിയാവാതിരിക്കാൻ ഉന്നതപൊലീസ് ഉദ്യാഗസ്ഥർ കണ്ട കുറുക്കുവഴിയാണ് ഈ പിഴചുമത്തലെന്ന് കഴിഞ്ഞദിവസം റിപ്പോർട്ടുണ്ടായിരുന്നു. ഒരോദിവസവും നിശ്ചിത തുക ഖജനാവിലേക്ക് അയക്കണമെന്നാണ് ഇവർ പൊലീസ് സ്റ്റേഷനുകൾക്ക് നൽകിയിരിക്കുന്ന കർശന നിർദ്ദേശം. ഇന്നുമുതൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും പെറ്റിയടിക്ക് കുറവൊന്നുമുണ്ടാകാനിടയില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: THE YOUNG MAN QUESTIONED THE POLICE ACTION
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.