കോട്ടയം: മൃഗാശുപത്രികളിൽ രാത്രികാല ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്നില്ല. ഓരോ ബ്ലോക്കിലും രാത്രികാലത്ത് ഡോക്ടറുടെ സാന്നിദ്ധ്യം സർക്കാർ ഉറപ്പു നൽകിയിരുന്നെങ്കിലും നടപ്പായില്ല. മഴക്കാലത്ത് മൃഗങ്ങൾക്ക് രോഗങ്ങൾ വർദ്ധിക്കുന്നതും പ്രസവങ്ങൾ സങ്കീർണ്ണമാകുന്നതും പതിവാണ്. മൃഗഡോക്ടർമാർ ജില്ലയിൽ ആറുമണി കഴിഞ്ഞാൽ ഫോൺ ഓഫ് ചെയ്തു വയ്ക്കുകയാണ്. ഇതുമൂലം കർഷകർക്ക് ഒരു നിർദ്ദേശവും ഇവരിൽ നിന്നും ലഭിക്കാത്ത സാഹചര്യമാണ് . പ്രസവിക്കാറായ പശുക്കളും ആടുകളും ഉള്ള കർഷകർ ദിവസങ്ങളോളം ഉറക്കമിളച്ചിരിക്കേണ്ടി വരുന്നു. ജില്ലയിൽ രാത്രി കാലങ്ങളിൽ മൃഗഡോക്ടർമാരുടെ സേവനം ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്ക് ക്ഷീര സെൽ ജില്ലാ ചെയർമാൻ നിവേദനം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |