പോഗ്യാംഗ്: ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ആരോഗ്യസ്ഥിതി വീണ്ടും മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തലയ്ക്കു പിന്നിൽ വലിയ സ്റ്റാംപ് വലുപ്പത്തിലുള്ള ബാന്റേജ് ഒട്ടിച്ച് കിം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടതാണ് അഭ്യൂഹങ്ങൾ പടരാൻ കാരണം.
ഇക്കഴിഞ്ഞ ജൂലായ് 24 മുതൽ 27 വരെ കൊറിയൻ പീപ്പിൾസ് ആർമിയുടെ ചടങ്ങിൽ പങ്കെടുത്തപ്പോഴാണ് കിമ്മിന്റെ തലയിൽ ബാന്റേജ് ഉണ്ടായിരുന്നത്. ഉത്തര കൊറിയയുടെ ഔദ്യോഗിക വാർത്താ സൈറ്റിലും ചിത്രം പ്രത്യക്ഷപ്പെട്ടു. ബാന്റേജ് മാറ്റിയ ശേഷമുള്ള ചിത്രവും പുറത്തുവന്നിട്ടുണ്ട്. ബാന്റേജ് ഉണ്ടായിരുന്ന ഭാഗത്ത് കടുംപച്ച നിറം ദൃശ്യമാണിപ്പോൾ. അതേസമയം, കിമ്മിന് എന്തെങ്കിലും ആരോഗ്യപ്രശ്നമുള്ളതായി സ്ഥിരീകരണമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |