ടോക്യോ: ഒളിമ്പിക്സ് വനിതാ വിഭാഗം ഹോക്കി ഒന്നാം സെമിഫൈനലിൽ ഇന്ത്യ അർജന്റീനയോട് 1 - 2ന് പരാജയപ്പെട്ടു. ആദ്യ പകുതി അവസാനിച്ചപ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിലായിരുന്നു. മത്സരത്തിന്റെ രണ്ടാം മിനിട്ടിൽ ഗുർജിത്ത് കൗറിലൂടെ ഇന്ത്യയാണ് ആദ്യം മുന്നിലെത്തിയത്. ആദ്യ ക്വാർട്ടറിന്റെ അവസാനത്തോടെ അർജന്റീന പ്രത്യാക്രമണത്തിന്റെ വേഗത കൂട്ടിയെങ്കിലും ഇന്ത്യൻ പ്രതിരോധം പതറാതെ പിടിച്ചു നിന്നു. എന്നാൽ 18ാം മിനിട്ടിൽ മരിയ ബരിയോണോവോ അർജന്റീനയ്ക്കു വേണ്ടി സമനില ഗോൾ നേടി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ഇന്ത്യക്ക് മൂന്ന് പെനാൽട്ടി കോർണറുകൾ അടുപ്പിച്ച് ലഭിച്ചെങ്കിലും ഒരെണ്ണം പോലും ഗോൾ ആക്കാൻ ഇന്ത്യൻ വനിതകൾക്കു സാധിച്ചില്ല. 36ാമത്തെ മിനിട്ടിൽ മരിയ തന്നെ അർജന്റീനയുടെ രണ്ടാമത്തെ ഗോളും നേടി.
ഇത് ആദ്യമായാണ് ഇന്ത്യൻ വനിതകൾ ഒളിമ്പിക്സ് സെമിഫൈനലിൽ കളിക്കുന്നത്. ഇനി ഇന്ത്യൻ വനിതകൾ വെങ്കല മെഡലിനായി മത്സരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |