കൊച്ചി: സർക്കാർ ആശുപത്രികളിൽ ഇഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന് ഹാൻഡ് ഹോൾഡിംഗ് സപ്പോർട്ടിംഗ് സ്റ്റാഫ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനമാണ്.
ഫോർട്ട്കൊച്ചി, പറവൂർ, മൂവാറ്റുപുഴ, കോതമംഗലം, തൃപ്പൂണിത്തുറ, കാക്കനാട്, കോലഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന. ഡിപ്ലോമ / ബി.എസ്.സി / എം.എസ്.സി / ബിടെക് / എം.സി.എ (ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ സയൻസ് / ഐ.ടി), ഹാർഡ്വെയർ ആൻഡ് നെറ്റ് വർക്കിംഗിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.ehealthprojectekm@gmail.com എന്ന ഇ മെയിലേയ്ക്ക് ഈമാസം പത്തിനകം ബയോഡേറ്റ അയയ്ക്കണം. 16 ന് ഇടപ്പള്ളി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ അഭിമുഖം നടത്തും.വിവരങ്ങൾക്ക്: 9072303859.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |