വൈക്കം : യൂത്ത് കോൺഗ്രസ് വൈക്കം ടൗൺ മണ്ഡലം കമ്മറ്റി വിദ്യാർത്ഥികൾക്കുളള മെറിറ്റ് അവാർഡ് വിതരണവും കോണ്ഗ്രസ് നേതാവ് അഡ്വ. വി.വി.സത്യന്റെ രണ്ടാം ചരമവാർഷിക അനുസ്മരണവും നടത്തി. കെ.എസ്.യു.ജില്ലാ പ്രസിഡന്റ് ജോർജ് പയസ് മെറിറ്റ് അവാർഡ് വിതരണം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയിംസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. മോഹൻ ഡി.ബാബു, അബ്ദുൾസലാം റാവുത്തർ, ബി. അനിൽകുമാർ, അഡ്വ.എ.സനീഷ് കുമാർ, സോണി സണ്ണി, എം.കെ.ഷിബു, പി.കെ.ജയപ്രകാശ്, എം.ടി.അനിൽകുമാർ, അജീഷ് വടവാതുർ, ജോർജ് വർഗ്ഗീസ്, രാഹുൽ, സന്തോഷ് ചക്കനാടൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |