SignIn
Kerala Kaumudi Online
Saturday, 20 April 2024 4.48 AM IST

വിവാദ ടാഗ്‌ലൈൻ മാറ്റി,​ ജയസൂര്യ ചിത്രം ഈശോയുടെ പുതിയ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

kk

അമർ അക്ബർ അന്തോണിയ്ക്ക് ശേഷം ജയസൂര്യയും നാദിർഷയും ഒന്നിക്കുന്ന ചിത്രം ഈശോയുടെ പുതിയ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. കോരി ചൊരിയുന്ന മഴയിൽ ഹൂഡ് അണിഞ്ഞ് നിൽക്കുന്ന ജയസൂര്യയും തൊട്ടുപിറകിലായി ജാഫർ ഇടുക്കിയുമാണ് പോസ്റ്ററിൽ ഉള്ളത്. 'നോട്ട് ഫ്രം ബൈബിള്‍' എന്ന ടാഗ് ലൈന്‍ ഒഴിവാക്കിയിട്ടുണ്ട്. ജയസൂര്യ, നാദിർഷ തുടങ്ങിയവർ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഈശോ എന്ന പേര് മാറ്റണം എന്ന ആരോപണവുമായി ക്രിസ്തീയ സംഘടനകൾ എത്തിയിരുന്നു. ക്രിസ്തീയ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന തരത്തിലാണ് ചിത്രത്തിന്റെ പേരെന്നാണ് സംഘടനകളുടെ വാദം. എന്നാൽ നിലവില്‍ നടക്കുന്ന വിദ്വേഷ പ്രചരണത്തിന്റെ പേരില്‍ സിനിമകളുടെ പേര് മാറ്റില്ലെന്ന് നാദിര്‍ഷ വ്യക്തമാക്കി. താന്‍ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ ജീസസുമായി ഈ സിനിമയ്ക്ക് യാതൊരു ബന്ധവുമില്ല. ഇത് വെറും കഥാപാത്രത്തിന്റെ പേര് മാത്രമാണ്. അതിനാല്‍ ക്രിസ്ത്യന്‍ സമുദായത്തിലെ തന്റെ പ്രിയ സുഹൃത്തുക്കള്‍ക്ക് വിഷമം ഉണ്ടാക്കിയതിനാല്‍ മാത്രം 'നോട്ട് ഫ്രം ബൈബിള്‍' എന്ന ടാഗ് ലൈന്‍ മാ്ത്രം മാറ്റുകയാണെന്നും നാദിര്‍ഷ ഫേസ്ബുക്കില്‍ കുറിച്ചു.

സുനീഷ് വാരനാടാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. അരുൺ നാരായണൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്- ബാദുഷ, ബിനു സെബാസ്റ്റ്യൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JAYASURA, NADIRSHA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.