തിരുവനന്തപുരം: കൊവിഡ് ചട്ടങ്ങളെല്ലാം ലംഘിച്ച് പിൻവാതിലിലൂടെ ആളുകളെ പ്രവേശിപ്പിച്ച് കച്ചവടം നടത്തിയതിന് തലസ്ഥാനത്തെ പ്രമുഖ വ്യാപാര സ്ഥാപനമായ പോത്തീസിന്റെ ലൈസൻസ് റദ്ദാക്കി.
തിരുവനന്തപുരം നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് കൊവിഡ് മാനദണ്ഡങ്ങൾ സ്ഥാപനം ലംഘിച്ചതായി കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഡിസംബറിലും കൊവിഡ് ചട്ടലംഘനം നടത്തിയതിന് സ്ഥാപനം പൂട്ടിച്ചിരുന്നു. പച്ചക്കറികളും പലവ്യഞ്ജനങ്ങളും കുറഞ്ഞവിലയിൽ നൽകും എന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് ജനത്തിരക്ക് ഏറിയത് മൂലമാണ് അന്ന് സ്ഥാപനം പൂട്ടിയത്. പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടും അന്ന് കൊവിഡ് ചട്ടങ്ങൾ പാലിക്കപ്പെട്ടിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |