SignIn
Kerala Kaumudi Online
Thursday, 25 April 2024 12.27 PM IST

ദൈവത്തിന്റെയും കർഷകരുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്ത് കർണാടക മന്ത്രിമാർ, ബസവരാജ് ബൊമ്മൈ സർക്കാർ അധികാരത്തിൽ

karnataka

ബംഗളൂരു: ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുളള ബിജെപി സർക്കാരിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് 29 മന്ത്രിമാർ. ഖനന വകുപ്പ് മന്ത്രിസ്ഥാനം ലഭിച്ച ലിംഗായത്ത് നേതാവ് മുരുഗേഷ് നിരാണി ദൈവത്തിന്റെയും കർഷകരുടെയും പേരിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ആദ്യം സത്യപ്രതിജ്ഞ ചെയ്ത ആനന്ദ് സിംഗ് വിജയനഗര വിരൂപാക്ഷ ദേവന്റെയും അമ്മയുടെയും ഭുവനേശ്വരീ ദേവിയുടെയും പേരിലാണ് സത്യവാചകം ചൊല്ലിയത്. അതേസമയം ഇവരിൽ മൃഗസംരക്ഷണ വകുപ്പ് ലഭിച്ച പ്രഭു ചൗഹാൻ ഗോമൂത്രത്തിന്റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന് ഫേസ്ബുക്ക് ഫാക്ട് ചെക് വിഭാഗം പിന്നീട് കണ്ടെത്തി.

മുൻപ് യെദ്യൂരപ്പ മുഖ്യമന്ത്രിയായപ്പോൾ മൂന്ന് ഉപമുഖ്യമന്ത്രിമാരുണ്ടായിരുന്നു. എന്നാൽ ഇത്തവണ ഉപമുഖ്യമന്ത്രിമാർ ആരുമില്ല. തന്റെ മകനെ ഉപമുഖ്യമന്ത്രിയാക്കാൻ യെദ്യൂരപ്പ ശ്രമിച്ചിരുന്നെങ്കിലും മന്ത്രിസഭയിൽ ബി.വൈ വിജയേന്ദ്രയേ ഉൾപ്പെടുത്തിയിട്ടേയില്ല. ജൂലായ് 28നാണ് ബൊമ്മെ കർണാടകയുടെ മുഖ്യമന്ത്രിയായി അധികാരമേറ്റത്. അനുഭവ സമ്പത്തുളളവരുടെയും പുതുമുഖങ്ങളുടെയും സാന്നിദ്ധ്യം മന്ത്രിസഭയിലുണ്ടാകുമെന്ന് ബൊമ്മെ അറിയിച്ചിരുന്നു. വിവിധ ജാതി മത വിഭാഗങ്ങളുടെ സമവാക്യങ്ങൾ പാലിച്ചാണ് മന്ത്രിസഭയെന്നും അദ്ദേഹം പറഞ്ഞു.

ഈ വാർത്തയുടെ ഫാക്ട് ചെക്ക് റിപ്പോർട്ട് വായിക്കാം : FACT CHECK: കര്‍ണാടകയിലെ ബിജെപി മന്ത്രി ‘ഗോമുത്ര’ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല; സത്യാവസ്ഥ അറിയൂ…

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, KARNATAKA, OATH, CEREMONY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.