SignIn
Kerala Kaumudi Online
Sunday, 19 September 2021 4.46 PM IST

പെഗസസ്: ഹർജികൾ ഇന്ന് പരിഗണിക്കും

pegasus

ന്യൂഡൽഹി: പെഗസസ് ഫോൺ ചോർത്തലിൽ പ്രത്യേക സംഘം അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എഡിറ്റേഴ്സ് ഗിൽഡ് ഒഫ് ഇന്ത്യ, അഭിഭാഷകനായ എം.എൽ. ശർമ, സി.പി.എം രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസ്, മുതിർന്ന പത്രപ്രവർത്തകരായ എൻ. റാം, ശശി കുമാർ, ഫോൺ ചോർത്തപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെട്ട അഞ്ച് മാദ്ധ്യമ പ്രവർത്തകർ തുടങ്ങിയവർ സമർപ്പിച്ച ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

ചീഫ് ജസ്റ്റിസ് എൻ.വി.രമണ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുൾപ്പെട്ട ബെഞ്ചിന് മുമ്പാകെയാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എസ്‌.ഐ.ടി അന്വേഷണത്തിന് പുറമേ വ്യക്തികളെയും സ്ഥാപനങ്ങളെയും നിരീക്ഷിക്കാൻ സർക്കാർ വിദേശ ചാര സോഫ്റ്റ് വെയറുകൾ കമ്പനികളുമായി ഉണ്ടാക്കിയിട്ടുള്ള കരാറിന്റെ വിശദാംശങ്ങൾ നൽകാൻ നിർദ്ദേശിക്കണമെന്നും ഹർജികളിൽ ആവശ്യപ്പെടുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, PEGASUS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.