SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.23 PM IST

സ്വാസ് വെൽനെസും ഐ.സി.ഐ.സി.ഐയും കൈകോർക്കുന്നു

fg

ഹൈദരാബാദ്: ഇന്ത്യയിൽ ആദ്യമായി കാഷ്ലെസ് ഔട്ട്പേഷ്യന്റ് സേവന സൗകര്യങ്ങളുടെ പൈലറ്റ് പദ്ധതി അവതരിപ്പിക്കാനായി ഡോ. റെഡ്ഡീസ് ലബോറട്ടറീസിന്റെ പൂർണ ഉടമസ്ഥതയിലുള്ള സ്വാസ് വെൽനെസും ഐ.സി.ഐ.സി.ഐ ലോംബാർഡ് ജനറൽ ഇൻഷ്വറൻസ് കമ്പനിയും കൈകോർക്കുന്നു.

ഡോ. റെഡ്ഡീസിന്റെ ഡിജിറ്റൽ ആരോഗ്യ സേവനമായ സ്വാസിന്റെ അവതരണവും ക്ഷേമ മേഖലയിലേക്കുള്ള ഐ.സി.ഐ.സി.ഐ ലോംബാർഡിന്റെ കടന്നു വരവുമാണ് ഇതിലൂടെ സാദ്ധ്യമാവുക. ഇതിലൂടെ ഔട്ട് പേഷ്യന്റ് സേവനങ്ങളിലെ നാലു പ്രധാന ഘടകങ്ങളായ പത്തോളജി ലാബുകൾ, രോഗ നിർണയ സേവനങ്ങൾ, ഫാർമസികൾ, ഇൻഷ്വറൻസ് തുടങ്ങിയവയെ ഒരുമിച്ചു കൊണ്ടുവരാനാകും. തുടക്കത്തിൽ ഹൈദരാബാദ്, വിശാഖപട്ടണം എന്നീ നഗരങ്ങളിലാവും ഈ സേവനങ്ങൾ ലഭ്യമാക്കുക. വരും മാസങ്ങളിൽ പ്രമുഖ മെട്രോകൾ, ഒന്നാംനിര നഗരങ്ങൾ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കും. ഐ.സി.ഐ.സി.ഐ ലോംബാർഡിന്റെ സവിശേഷ ക്ഷേമ, ഇൻഷ്വറൻസ് അനുബന്ധ ആപ് ആയ ഐ.എ. ടേക്ക് കെയർ വഴിയാകും സേവനങ്ങൾ ലഭ്യമാകുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.