ചെന്നൈ: കൊവിഡ് പ്രതിസന്ധിക്കിടയിലും മികച്ച കാമ്പസ് പ്ലേസ്മെന്റുമായി വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി(വി.ഐ.ടി). 81 വിദ്യാർത്ഥികൾക്ക് വാർഷികവരുമാനം 25 ലക്ഷം മുതൽ 75ലക്ഷംവരെയുള്ള ജോലിവാഗ്ദാനമാണ് ലഭിച്ചത്. മൈക്രോസോഫ്ട്, Dyte, ആമസോൺ, പേപാൽ, ഡി.ഇ ഷാ ഇന്ത്യ പ്രൈ.ലിമിറ്റഡ്, മോർഗൻ സ്റ്റാൻലി, വർക്ക് ഇന്ത്യ, Udaan തുടങ്ങി എട്ടോളം ലോകോത്തര കമ്പനികളിലേക്കാണ് വി.ഐ.ടിയിലെ വിദ്യാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടത്. മൈക്രോസോഫ്ട് മാത്രമായി 21 വിദ്യാർത്ഥികളെയാണ് തിരഞ്ഞെടുത്തത്. വി.ഐ.ടി ചാൻസലർ ഡോ.ജി.വിശ്വനാഥൻ പറഞ്ഞു. വാർഷികവരുമാനം 75 ലക്ഷം വാഗ്ദാനം ചെയ്ത് Dyte ആണ് രണ്ട് വിദ്യാർത്ഥികളെ തിരഞ്ഞെടുത്തത്.
വെല്ലൂർ, ചെന്നൈ, അമരാവതി, ഭോപ്പാൽ കാമ്പസുകളിൽനിന്നുള്ള വിദ്യാർത്ഥികളാണ് പ്ലേസ്മെന്റ് പ്രോസസിൽ പങ്കെടുത്തത്. പ്രീ- പ്ലേസ്മെന്റ് ടോക്ക്, ഓൺലൈൻ ടെസ്റ്റ്, ടെക്നിക്കൽ ആൻഡ് എച്ച്.ആർ ഇന്റർവ്യൂ എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്. എല്ലാഘട്ടങ്ങളും ഓൺലൈനിലൂടെയാണ് പൂർത്തിയാക്കിയത്. കൂടാതെ, 2022ൽ പഠന പൂർത്തിയാക്കുന്ന ബാച്ചിലെ 129 വിദ്യാർത്ഥികൾക്ക് പ്രീ-പ്ലേസ്മെന്റ് ഓഫറുകളും ഇതിനോടകം ലഭിച്ചുകഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |