SignIn
Kerala Kaumudi Online
Wednesday, 22 September 2021 10.49 PM IST

കേരളത്തിലും ചുവടുറപ്പിച്ച് ലഘു ഉദ്യോഗ് ഭാരതി സംരംഭകരെ ഇതിലേ... പപ്പടം മുതൽ റോക്കറ്റ് ഘടകം വരെ ഉത്പന്നങ്ങൾ

psrajesh

കൊച്ചി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകമേഖലയിൽ പ്രവർത്തിക്കുന്ന സംഘപരിവാർ സംഘടനയായ ലഘു ഉദ്യോഗ് ഭാരതി കേരളത്തിലും ചുവടുറപ്പിക്കുന്നു. കേന്ദ്ര സർക്കാർ പദ്ധതികളും സഹായങ്ങളും ലഭ്യമാക്കിയും ഉത്പന്നങ്ങൾക്ക് വിപണി ഒരുക്കിയുമാണ് സംഘടന സംരംഭകരെ ആകർഷിക്കുന്നത്. കുറഞ്ഞ കാലത്തിനിടെ 700 ലേറെ സംരംഭകർ സംഘടനയിൽ അംഗങ്ങളായി.
കേരളത്തിൽ 1994ൽ പ്രവർത്തനം ആരംഭിച്ചെങ്കിലും നരേന്ദ്രമോദി സർക്കാർ ഈ മേഖലയ്ക്ക് പ്രോത്സാഹനം വർദ്ധിപ്പിച്ചതോടെയാണ് സംഘടന ശക്തിപ്പെട്ടത്. കേന്ദ്ര പദ്ധതികൾ പ്രയോജനപ്പെടുത്തി നിരവധിപേർ ഈ രംഗത്തേക്ക് പുതുതായി കടന്നുവരുന്നുണ്ടെന്ന് ലഘു ഉദ്യോഗ് ഭാരതി ഭാരവാഹികൾ പറഞ്ഞു.
ദേശീയതലത്തിലെ വിപുലമായ ശൃംഖലയാണ് സംഘടനയുടെ കരുത്തും ആകർഷണവും. സംരംഭകനാകാൻ താല്പര്യമുള്ളവർ സമീപിച്ചാൽ അനുയോജ്യമായ സംരംഭം നിർദേശിക്കുന്നത് മുതൽ പരിശീലനം, മൂലധനസമാഹരണം, ഉത്പാദനം, വിപണനം, കയറ്റുമതി എന്നീ ഘട്ടങ്ങൾ വരെ സഹായവും പിന്തുണയും നൽകും. ചെറിയ മൂലധനം മതിയെന്നതിനാൽ ഈടില്ലാതെ വായ്പ ബാങ്കിൽ നിന്ന് ലഭ്യമാക്കും. പ്രവർത്തനമൂലധനത്തിന് 20 ശതമാനം വരെ സബ്‌സിഡിയും ലഭിക്കും. സംഘടനയുടെ ശൃംഖല വഴി ഇന്ത്യയിലെമ്പാടും വിപണി ലഭിക്കുമെന്നതാണ് വലിയ ആകർഷണം. വിൽക്കപ്പെടുന്ന ഉത്പന്നങ്ങളുടെ വില ലഭിക്കുമെന്നും സംഘടന ഉറപ്പാക്കും. പപ്പടം മുതൽ റോക്കറ്റുകൾക്ക് ആവശ്യമായ റബർ ഘടകങ്ങൾ വരെ നിർമിക്കുന്ന സംരംഭങ്ങൾ സംഘടനയിലുണ്ട്.

 700ലേറെ സംരംഭകർ അംഗങ്ങൾ

 ആസ്ഥാനം നാഗ്പൂരിൽ
ആർ.എസ്.എസിന് കീഴിൽ നാഗ്പൂരാണ് ലഘു ഉദ്യോഗ് ഭാരതിയുടെ രജിസ്‌റ്റേർഡ് ഓഫീസ്. മുഖ്യകാര്യാലയം ഡൽഹിയിലാണ്. 23 സംസ്ഥാനങ്ങളിൽ സംഘടന പ്രവർത്തിക്കുന്നു. അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐ.എൽ.ഒ), കേന്ദ്ര എം.എസ്.എം.ഇ ബോർഡ്, ജി.എസ്.ടി കൗൺസിൽ തുടങ്ങിയവയിൽ പ്രാതിനിദ്ധ്യമുണ്ട്.


 സംരംഭകർക്ക് ആശയങ്ങൾ മുതൽ ഉത്പന്നങ്ങളുടെ വിപണനം വരെ ആവശ്യമായ പിന്തുണയും സഹായവും നൽകുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരവധി ആനുകൂല്യങ്ങൾ നൽകുന്നു. അവയെ ഏകോപിപ്പിച്ചാണ് പ്രവർത്തനം. സംഘടനയിൽ ചേർന്നു പ്രവർത്തിക്കാൻ കൂടുതൽ സംരംഭകൾ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്.

പി.എസ്. രാജേഷ്
സംസ്ഥാന സെക്രട്ടറി

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, LAGHU UDYOG BHARATHI
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.