കൊച്ചി: ഓണത്തിന് മുമ്പ് 18 വയസിന് മുകളിൽ പ്രായമുള്ള ജില്ലയിലെ മുഴുവൻ പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകാനുള്ള ജില്ലാ ഭരണകൂടത്തിന്റെ പദ്ധതിക്ക് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പിന്തുണ പ്രഖ്യാപിച്ചു.സ്പോൺസർമാരുടെ സഹകരണത്തോടെ ജില്ലയിലെ മുഴുവൻ സ്വകാര്യ ആശുപത്രികളുടെയും കൈവശമുളള വാക്സിൻ പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കോർപറേറ്റ് സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണവും ഉറപ്പാക്കും. ഇതിനായി എല്ലാവരും കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യണം. സ്പോട്ട് രജിസ്ട്രേഷനും സാധ്യമാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സംഘടിപ്പിക്കുന്ന വാക്സിനേഷൻ ക്യാമ്പുകൾക്കും ഐ.എം.എ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |