SignIn
Kerala Kaumudi Online
Tuesday, 16 April 2024 8.38 PM IST

അങ്കണവാടി ജീവനക്കാരെ സർക്കാർ ദ്രോഹിക്കുന്നെന്ന്

കൊച്ചി: വിളർച്ച നിർമ്മാർജ്ജന പരിപാടിയുടെ പേരിൽ അങ്കണവാടി ജീവനക്കാരെ സർക്കാർ അകാരണമായി ദ്രോഹിക്കുകയാണെന്ന് ഐ.എൻ.ടി.യു.സി ആരോപിച്ചു. ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള പോഷകാഹാര വിതരണം, വിവിധ സർക്കാർ സർവേകൾ, ബി.എൽ.ഒമാരുടെ ചുമതലകൾ എന്നിങ്ങനെ ജോലിഭാരത്താൽ അങ്കണവാടി ജീവനക്കാർ വീർപ്പുമുട്ടുന്നതിനിടെ ഓണക്കിറ്റിനുള്ള തുണിസഞ്ചികളിൽ സീലടിക്കുന്ന ഉത്തരവാദിത്തംകൂടി ഏല്പിച്ചത് പ്രതിഷേധകരമാണ്. ട്രേഡ് യൂണിയനുകളുമായി ആലോചിക്കാതെയാണ് സർക്കാർ ഈ തീരുമാനമെടുത്തത്. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ സമരം ആരംഭിക്കുമെന്ന് ഐ.എൻ.ടി.യു.സി വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റും അങ്കണവാടി ആൻഡ് ക്രഷ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റുമായ കൃഷ്ണവേണി.ജി. ശർമ്മയും ക്ഷേമനിധി ബോർഡ് അംഗം ശാന്തകുമാരി അമ്മയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANGANVADI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.