ന്യൂഡൽഹി: ചില മേഖലകളിൽ കൊവിഡ് വീണ്ടും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് അടുത്ത സെമസ്റ്ററിലും ഓൺലൈൻ ക്ലാസ് തുടരുമെന്ന് ചൈന അറിയിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. ഓൺലൈൻ പഠനത്തിന് അംഗീകാരമില്ലാത്തതിലുള്ള വിദ്യാർത്ഥികളുടെ ആശങ്ക ദേശീയ മെഡിക്കൽ കൗൺസിലിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് കാരണം ഇന്ത്യയിലേക്ക് മടങ്ങിയ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയ എം.വി. ശ്രേയാംസ് കുമാറിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ചൈനയിൽ എം.ബി.ബി.എസ് പഠിക്കുന്ന 20,000ത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ 18 മാസമായി ഓൺലൈൻ പഠനം തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |