SignIn
Kerala Kaumudi Online
Saturday, 20 April 2024 4.56 AM IST

ഗുണ്ടാനേതാവ് തിഹാർ ജയിലിൽ കൊല്ലപ്പെട്ട നിലയിൽ

gangster

ന്യൂഡൽഹി: ബി.ജെ.പി നേതാവിനെ കൊലപ്പെടുത്തിയ കേസിൽ തടവുശിക്ഷ ലഭിച്ച ഗുണ്ടാനേതാവ് അംഗിത് ഗുജ്ജറിനെ (29)​ തിഹാർ ജയിലിൽ വച്ച് നാലംഗ സംഘം അടിച്ചുകൊന്നു. ജയിൽ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ഒത്താശയോടെയാണ് സഹതടവുകാർ അംഗിതിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം.

നോയിഡയിലെ ബി.ജെ.പി നേതാവായ വിജയ് പണ്ഡിറ്റിനെ കൊലപ്പെടുത്തിയ കേസിൽ 2015ലാണ് അംഗിതിനെ അറസ്റ്റ് ചെയ്തത്. എട്ടുകൊലക്കേസ് ഉൾപ്പെടെ 22 കേസുകളിൽ പ്രതിയാണ്. ജയിലുദ്യോഗസ്ഥർക്ക് പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് മകനെ കൊലപ്പെടുത്തിയതെന്ന്

അംഗിതിന്റെ പിതാവ് ആരോപിച്ചു. ഡൽഹിയിലെ അധോലോക നേതാക്കളിലൊരാളായ രോഹിത് ചൗധരിയുടെ അടുത്ത അനുയായിയാണ് അംഗിത്. സംഭവത്തിൽ ജയിൽവകുപ്പ് അന്വേഷണം ആരംഭിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, GANGSTER ANKIT GUJJAR WHO ALLEGEDLY KILLED BJP LEADER IN 2015 FOUND DEAD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.