ന്യൂഡൽഹി : കേരളത്തിൽ നിന്ന് ഐസിസിലേക്ക് റിക്രൂട്ട്മെന്റ് നടത്തിയ കേസിൽ അഞ്ച് പേരെ കൂടി എന്‍.ഐ.എ അറസ്റ്റ് ചെയ്തു. ബംഗളുരുവില്‍ നിന്ന് മൂന്ന് പേരും ജമ്മുവില്‍ നിന്ന് രണ്ട് പേരുമാണ് അറസ്റ്റിലായത്. ദീപ്തി മര്‍ല, മുഹമ്മദ് അമര്‍, എസ് മഥേഷ് എന്നിവരാണ് ബംഗളുരുവില്‍ അറസ്റ്റിലായത്. ഹമ്മീദ്, ഹസ്സന് എന്നിവരെ ജമ്മുവില്‍ നിന്ന് അറസ്റ്റ് ചെയ്തു.
മംഗളുരു അടക്കം രാജ്യത്തെ വിവിധയിടങ്ങളില്‍ എന്‍.ഐ.എ നേരത്തെ പരിശോധന നടത്തിയിരുന്നു. ഇവരിൽ നിന്ന് ഡിജിറ്റല്‍ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. കര്‍ണാടക മുന്‍ എം.എല്‍.എ ഇദ്ദീനബ്ബയുടെ വസതിയിലും എന്‍.ഐ എ പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |