SignIn
Kerala Kaumudi Online
Friday, 19 April 2024 9.31 AM IST

റെക്കാഡിട്ട് അമേരിക്കയുടെ സിഡ്നി എക്‌സ്‌പ്രസ്

olympics

വനിതകളുടെ 400മീറ്ററിൽ സിഡ്നി മക്‌ലാഗ്‌ലിൻ ലോക റെക്കാഡോടെ സ്വർണം നേടി

ടോക്യോ : പുരുഷൻമാരുടെ 400 മീറ്രർ ഹർഡിൽസ് പോലെതന്നെ വനിതകളുടെ 400 മീറ്രർ ഹർഡിൽസിലും ലോകറെക്കാഡ് തിളക്കം. ഇന്നലെ നടന്ന വനിതകളുടെ 400 മീറ്രർ ഹർഡിൽസിൽ ലോക റെക്കാഡോടെ ഫിനിഷ് ചെയ്ത് അമേരിക്കൻ താരം സിഡ്നി മക്‌ലാഗ്‌ലിൻ സുവർണ താരമായി. നിലവിലെ ഒളിമ്പിക്സ് , ലോകചാമ്പ്യനും നാട്ടുകാരിയുമായ ഡാലിയ മുഹമ്മദിനെ വെള്ളിയിലേക്ക് പിന്തള്ളിയാണ് 51.46സെക്കൻഡിൽ സിഡ്‌നിയുടെ സുവർണ ഫിനിഷ്. 51.58 സെക്കൻഡിലാണ് ഡാലിയ ഫിനിഷ് ചെയ്തത്. 52.03 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഡച്ച്താരം ഫെംകെ ബോലിനാണ് വെങ്കലം. കരിയറിലെ എറ്രവും മികച്ച പ്രകടമാണ് ഡാലിയ പുറത്തെടുത്തതെങ്കിലും അതിലും മികച്ച പ്രകടനത്തോടെ 21 കാരിയായ സിഡ്‌നി സ്വർണത്തിലേക്ക് ഓടിയെത്തുകയായിരുന്നു. റിയോയിൽ തന്റെ 15 -ാ വയസിൽ മത്സരിക്കാനെത്തി ചരിത്രം സൃഷ്ടിച്ച താരമാണ് സിഡ്നി. ചൊവ്വാഴ്ച പുരുഷൻമാരുടെ 400 മീറ്രർ ഹർഡിൽസിൽ കാനഡയുടെ കർസ്റ്രൻ വാർഹോമും (45.94 സെക്കൻഡ്) ലോകറെക്കാഡോടെയാണ് സ്വർണം നേടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, OLYMPICS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.