SignIn
Kerala Kaumudi Online
Friday, 29 March 2024 8.36 PM IST

വെങ്കലത്തിന് ജർമ്മനിയെ മറിക്കണം

olympics-hockey

ഇന്ത്യ-ജർമ്മനി വെങ്കല മെഡൽ മത്സരം ഇന്ന്

ടോക്യോ : പുരുഷ ഹോക്കിയിൽ വെങ്കല മെഡൽ തേടി ഇന്ത്യ ഇന്ന് ജർമ്മനിയെ നേരിടും. ഇന്ത്യൻ സമയം രാവിലെ 7.30 മുതലാണ് മത്സരം. കഴിഞ്ഞ ദിവസം നടന്ന സെമിയൽ ബൽജിയത്തോട് തോറ്രതിനാലാണ് ഇന്ത്യയ്ക്ക് വെങ്കലമെഡൽ മത്സരം കളിക്കേണ്ടി വന്നത്. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ തോൽവി. സെമിയിൽ ആസ്ട്രേലിയയോടാണ് ജർമ്മനി തോറ്രത്. 1-3നായിരുന്നു ജർമ്മനിയുടെ തോൽവി. 2017ലെ ഹോക്കി വേൾഡ് ലീഗിലെ വെങ്കല മെഡൽ മത്സരത്തിലും ഇന്ത്യയും ജർമ്മനിയുമായിരുന്നു ഏറ്രുമുട്ടിയിരുന്നത്. അന്ന് ജർമ്മനിയെ 2-1ന് ഇന്ത്യ കീഴടക്കിയിരുന്നു. അന്ന് അസുഖത്തെ തുടർന്ന് ജർമ്മനിയുടെ പകുതിയോളം താരങ്ങൾക്ക് കളിക്കാൻ കഴിയാതെ വരികയും സബ്‌സ്‌റ്റിറ്റ്യൂഷൻ പോലും നടത്താനാകാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്തിരുന്നു.

2008ലും 2012ലും ഒളിമ്പിക്സ് സ്വർണമെഡൽ ജേതാക്കളായ ജർമ്മൻ ടീം കഴിഞ്ഞ തവണ റിയോയിൽ വെങ്കലവും നേടിയിരുന്നു.

മറുവശത്ത് ഒളിമ്പിക്സിൽ സമീപകാലത്തെ ഏറ്രവും മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്.1980ലെ സ്വർണ നേട്ടത്തിന് ശേഷം ഇന്ത്യയുടെ ഏറ്രവും മികച്ച പ്രകടനമാണ് ഇത്തവണത്തേത്. ഇത്തവണ ഗ്രൂപ്പ് സ്‌റ്രേജിൽ ആസ്ട്രേലിയക്കെതിരെ 1-7ന്റെെ തോൽവി വഴങ്ങിയ ശേഷം അവിശ്വസനീയ കുതിപ്പാണ് ഇന്ത്യ നടത്തിയത്.

റാങ്കിംഗ്

ഇന്ത്യ -3

ജർമ്മനി-4

മുഖാമുഖം

നൂറോളം മത്സരങ്ങളിൽ ഇന്ത്യയും ജർമ്മനിയും മുഖാമുഖം വന്നിട്ടുണ്ട്. ജർമ്മനി 53 മത്സരങ്ങളിൽ ജയിച്ചപ്പോൾ ഇന്ത്യയ്ക്ക് ജയിക്കാനായത് 20 എണ്ണത്തിൽ മാത്രമാണ്. 27 മത്സരങ്ങൾ സമനിലയായി.

ഒളിമ്പിക്സിൽ 11 മത്സരങ്ങളിൽ നേർക്ക് നേർ വന്നതിൽ ഇരു ടീമുകളും 4 മത്സരങ്ങൾ വീതം ജയിച്ചു. 3 എണ്ണം സമനിലയായി.

-

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, OLYMPICS HOCKEY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.