ടോക്യോ : വനിതാ ബോക്സിംഗിലെ തന്റെ ഒളിമ്പിക് മെഡൽ സ്വപ്നത്തിന് വെങ്കലത്തിളക്കമേറ്റി ഇന്ത്യൻ താരം ലവ്ലിന ബോർഗോഹയ്ൻ. ഇന്നലെ സെമിഫൈനലിൽ തുർക്കി താരം സുമനേലിയോട് 0-5ന് തോറ്റതോടെയാണ് ലവ്ലിനയുടെ മെഡൽ വെങ്കലമായത്. ശനിയാഴ്ച സുമനേലിയും ചൈനീസ് താരം ഗു ഹോംഗും തമ്മിലുള്ള ഫൈനലിനു ശേഷം മെഡൽ സമ്മാനിക്കും.
ഇന്ന് സ്വർണമുൾപ്പടെ മൂന്ന് മെഡലുകൾക്കുള്ള സാദ്ധ്യതയാണ് ഗുസ്തിയിൽ തെളിഞ്ഞിരിക്കുന്നത്.
1. ഫ്രീ സ്റ്റൈൽ 57 കി.ഗ്രാം വിഭാഗത്തിൽ ഫൈനലിലെത്തിയ രവികുമാർ ദഹിയയ്ക്ക് ഇന്ന് ജയിക്കാനായാൽ സ്വർണം. തോറ്റാൽ വെള്ളി.
2. ഫ്രീ സ്റ്റൈൽ 86 കി.ഗ്രാം വിഭാഗത്തിൽ സെമിയിൽ തോറ്റ ദീപക് പൂനിയ ഇന്ന് വെങ്കലമെഡലിനായുള്ള മത്സരത്തിനിറങ്ങും.
3.വനിതകളുടെ ഫ്രീ സ്റ്റൈൽ 57 കി.ഗ്രാം വിഭാഗത്തിൽ ആദ്യ റൗണ്ടിൽ തോറ്റ അൻഷു മാലിക്ക് ഇന്ന് രാവിലെ ഏഴരയ്ക്ക് റെപ്പാഷേ റൗണ്ടിനിറങ്ങും.ഇത് ജയിച്ചാൽ വെങ്കലത്തിനായുള്ള മത്സരത്തിനിറങ്ങാം.
ഹോക്കി : വെങ്കലത്തിനായി വനിതകൾ
പുരുഷ ടീമിനു പിന്നാലെ ഇന്ത്യൻ വനിതാ ഹോക്കി ടീമും സെമിയിൽ തോറ്റു. ഇന്നലെ അർജന്റീനയോട് 1-3ന് തോറ്റ വനിതകൾക്ക് ഇനി വെങ്കലത്തിനായുള്ള മത്സരത്തിനിറങ്ങാം. പുരുഷ ടീം ഇന്ന് വെങ്കലപ്പോരാട്ടത്തിൽ ജർമ്മനിയെ നേരിടും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |