വടകര: മടപ്പള്ളി കോളേജിലെ മികച്ച ഗണിതശാസ്ത്ര ബിരുദ വിദ്യാർത്ഥിയ്ക്കായി പൂർവവിദ്യാർത്ഥിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് മാനേജരുമായിരുന്ന കെ.പി.പ്രമോദ് കുമാറിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ അവാർഡ് കെ.പി.ജ്യോതിഷിന് യു.എൽ.സി.സി ചെയർമാൻ രമേശൻ പാലേരി സമ്മാനിച്ചു.
പൂർവവിദ്യാർത്ഥി സംഘടനയായ ഓർമ്മയും കുടുംബാംഗങ്ങളും ചേർന്ന് ഒരുക്കിയ ചടങ്ങിൽ പ്രിൻസിപ്പൽ ഒ.കെ. ഉദയകുമാർ അദ്ധ്യക്ഷനായിരുന്നു. ചരിത്രകാരൻ പി.ഹരീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. ജയപ്രകാശ്, ഒ.കെ. അശോകൻ, ഗിരീഷ് നാവത്ത്, പ്രദീപ് കുമാർ കെ. പി, സുരേഷ് പുത്തലത്ത്, പി.എം.ഷിനു, വിവേക്, ജ്യോതിഷ് എന്നിവർ സംസാരിച്ചു. ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ.സഞ്ജയ് സ്വാഗതവും ഹാരിസ് കുന്നത്ത് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |