കൊച്ചി: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പു കേസിൽ ഒന്നാം പ്രതിയായ ബാങ്ക് സെക്രട്ടറി ടി.ആർ. സുനിൽ കുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ രണ്ടാം പ്രതിയുടെ ഹർജിക്കൊപ്പം പരിഗണിക്കാനായി ഹൈക്കോടതി ആഗസ്റ്റ് ഒമ്പതിലേക്ക് മാറ്റി. പൊലീസ് തന്റെ പിന്നാലെയുണ്ടെന്നും ഹർജി നേരത്തെ പരിഗണിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടെങ്കിലും പൊലീസ് പിന്നാലെ വരുന്നതിൽ കുറ്റം പറയാനാകുമോയെന്ന് ജസ്റ്റിസ് കെ. ഹരിപാൽ ആരാഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |