SignIn
Kerala Kaumudi Online
Tuesday, 19 March 2024 10.23 AM IST

'വീട്ടിലൊരു വിദ്യാലയം' ചോമ്പാലയിൽ തുടക്കം

ksta
കണ്ണൂക്കര സുനാമി കോളനിയിൽ 'വീട്ടിലൊരു വിദ്യാലയം' പദ്ധതി വി.പി.രാജീവൻ ഉദ്ഘാടനം ചെയ്യുന്നു.

വടകര: കെ.എസ്.ടി.എ നടപ്പാക്കുന്ന 'വീട്ടിലൊരു വിദ്യാലയം' പദ്ധതിക്ക് ചോമ്പാലയിൽ തുടക്കമായി. കണ്ണൂക്കരയിലെ 40 കുടുംബങ്ങളുള്ള സുനാമി ഫ്ളാറ്റിലെ വ്യത്യസ്ത ക്ളാസുകളിലുള്ള മുപ്പതോളം കുട്ടികൾക്ക് ഇതോടെ ഡിജിറ്റൽ പഠന സൗകര്യമൊരുങ്ങി. കോഴിക്കോട് കല്ലുത്താൻ കടവ് ഫ്ലാറ്റിലായിരുന്നു ജില്ലാതല തുടക്കം. കണ്ണൂക്കരയിലെ സുനാമി ഫ്ളാറ്റ് കോളനി ഹാളിൽ കെ.എസ്.ടി.എ സംസ്ഥാന എക്സിക്യുട്ടീവ് കമ്മറ്റിയംഗം വി.പി.രാജീവൻ ഉദ്ഘാടനം ചെയ്തു. വാർഡ്മെമ്പർ എ.കെ.പ്രമീള അദ്ധ്യക്ഷത വഹിച്ചു. ഫ്ളാറ്റിനോട് ചേർന്ന ഹാളിൽ ഒരുക്കിയ ടി.വിയുടെ സ്വിച്ചോൺ കർമ്മം ജില്ലാ സെക്രട്ടറി ബി.മധുവും കുട്ടികൾക്കുള്ള പഠനോപകരണ വിതരണം വടകര ബ്ളോക്ക് മെമ്പർ അജിതയും നിർവഹിച്ചു. ബ്ളോക്ക് മെമ്പർ കെ.എം. സത്യൻ, ജില്ല ജോ.സെക്രട്ടറി പി.കെ ജിതേഷ് , പി.കെ രാജൻ, സവിത എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ചെയർമാൻ കെ.കെ.പ്രകാശൻ സ്വാഗതവും സബ്‌ജില്ലാ സെക്രട്ടറി പി.വി.പ്രശാന്ത് നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE, FLAT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.