SignIn
Kerala Kaumudi Online
Friday, 19 April 2024 3.20 PM IST

പൊലീസുകാർക്ക് രാഹുൽ ഗാന്ധി വക മഴക്കോട്ട് വിതരണം

img20210804
മുക്കം പൊലീസ് സ്റ്റേഷനിൽ രാഹുൽ ഗാന്ധി എം.പി.യുടെ വക മഴക്കോട്ടു വിതരണം ചെയ്തപ്പോൾ

മുക്കം: വയനാട് ലോക്‌സഭ മണ്ഡലത്തിലെ പൊലീസുകാർക്ക് രാഹുൽ ഗാന്ധി എം.പിയുടെ വക മഴക്കോട്ടുകൾ വിതരണം ചെയ്തു. 1000 മഴക്കോട്ടുകളാണ് വിതരണം ചെയ്തത്. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിതരണോദ്ഘാടനം മുക്കം പൊലീസ് സ്റ്റേഷനിൽ സർക്കിൾ ഇൻസ്‌പെക്ടർ കെ.പി അഭിലാഷിന് കോട്ട് നൽകി സി.പി.ചെറിയ മുഹമ്മദ് നിർവഹിച്ചു. കെ.ടി.മൻസൂർ,സി.ജെ.ആന്റണി,എം .ടി.അഷ്‌റഫ്, ദാവൂദ് മുത്താലം, ഗഫൂർ കല്ലുരുട്ടി, റഷീഫ് കണിയാത്ത്, ജുനൈദ് പാണ്ടികശാല എന്നിവർ പങ്കെടുത്തു. തിരുവമ്പാടി പൊലീസ് സ്റ്റേഷനിൽ സി.കെ.കാസിം , ബാബു മാസ്റ്റർ ,ബോസ് ജേക്കബ് , മില്ലി മോഹനൻ , കുര്യാച്ചൻ എന്നിവരും കോടഞ്ചേരി സ്റ്റേഷനിൽ പഞ്ചായത്ത് പ്രസിഡന്റ് അലക്സ്, സണ്ണി കാപ്പാട്ടുമാല , കെ.എം.പൗലോസ് , ലിസി ചാക്കോച്ചൻ , ബഷീർ നൂറാംതോട് , അബൂബക്കർ മൗലവി , ജോർജ് എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.