SignIn
Kerala Kaumudi Online
Tuesday, 21 September 2021 2.19 PM IST

110 ഫോറസ്റ്റ് സ്റ്റേഷനുകൾ സ്ഥാപിക്കും: മന്ത്രി എ.കെ.ശശീന്ദ്രൻ

sasindran

തിരുവനന്തപുരം: സംസ്ഥാനത്ത് 110 ഫോറസ്റ്റ് സ്റ്റേഷനുകൾകൂടി സ്ഥാപിക്കേണ്ടതുണ്ടെന്നും 15 സ്റ്റേഷനുകൾക്ക് പുതിയ കെട്ടിടം നിർമ്മിച്ചുകൊണ്ടിരിക്കുകയാണെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. ഫോറസ്റ്റ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള ഹോട്ട് സ്പോട്ട് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ചേലക്കരയിൽ ഹോട്ട് സ്പോട്ട് കണ്ടെത്തിയിട്ടുണ്ട്. കണ്ടൽക്കാടുകൾ സംരക്ഷിക്കുന്നതിനായി സ്പെഷ്യൽ ഓഫീസറെ നിയമിക്കും. കാട്ടുപന്നികളെ നശിപ്പിക്കുന്നതിന് കർഷകർക്ക് അനുമതി നൽകണമെന്ന് കാണിച്ച് കേന്ദ്ര സർക്കാരിന് കത്തയക്കും. നേരത്തെ അയച്ച കത്തിന് മറുപടിയായി കേന്ദ്രം പറഞ്ഞത് കാട്ടുപന്നികളെ നശിപ്പിക്കുന്നതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകണമെന്നാണ്. അത് പ്രായോഗികമല്ലാത്തതിനാലാണ് വീണ്ടും കേന്ദ്രത്തിന് കത്തയക്കുന്നത്. കേരളത്തിൽ നിന്നുള്ള എം.പിമാരെക്കൊണ്ട് കേന്ദ്രത്തിൽ സമർദ്ദം ചെലുത്തുമെന്നും മന്ത്രി പറഞ്ഞു.

പട്ടയ ഭൂമിയിലെ മരം മുറിക്കലുമായി ബന്ധപ്പെട്ട് ശക്തമായ നടപടികളാണ് വകുപ്പ് സ്വീകരിച്ചത്.
വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസുകളിൽപ്പെട്ട തടികൾ പിടിച്ചെടുത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. അനുമതി ഇല്ലാതെ മരം മുറിച്ചു കടത്തിയ കേസുകളിൽ 48 പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 6 പേരെ പൊലീസും അറസ്റ്റ് ചെയ്തു. മരം മുറിയുമായി ബന്ധപ്പെട്ട് വയനാട്ടിൽ 6 കേസുകളും തൃശൂരിൽ 3 കേസുകളും ഇടുക്കിയിൽ ഒരു കേസും ഉൾപ്പെടെ ആകെ 10 കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നു. വന്യമൃഗശല്യത്തെ തുടർന്നുണ്ടാകുന്ന മരണങ്ങൾ, പരിക്കുകൾ, കൃഷിനാശം തുടങ്ങിയവയ്ക്ക് കർഷകർക്കും വനാതിർത്തിയോട് ചേർന്ന് താമസിക്കുന്നവർക്കും നഷ്ടപരിഹാരം നൽകുന്നതിന് കൂടുതൽ തുക അനുവദിക്കും. വനം വകുപ്പിന് കീഴിലുള്ള കേരളാ ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിന് തുക വകയിരുത്തുന്നതിന് ധനകാര്യ വകുപ്പിന് പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SASEENDRAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.